Representational Image
തിരുവനന്തപുരം: കേരളീയത്തിന്റെ ഭാഗമായി നവംബർ ഒന്നുമുതൽ ഏഴ് വരെ നഗരത്തിൽ ഗതാഗതനിയന്ത്രണം. പ്രധാന വേദികൾ സ്ഥിതിചെയ്യുന്ന കിഴക്കേകോട്ട മുതൽ കവടിയാർ വരെ റെഡ് സോൺ ആയി പരിഗണിച്ചാണ് ക്രമീകരണങ്ങൾ. ഇതിൽ വെള്ളയമ്പലം മുതൽ ജി.പി.ഒ വരെ വൈകുന്നേരം ആറ് മുതൽ 10 വരെ ഗതാഗതം പൂർണമായും നിരോധിക്കും. ആംബുലൻസുകളും വി.ഐ.പി വാഹനങ്ങളും മാത്രമേ ഈ ഭാഗത്ത് അനുവദിക്കൂ. റെഡ് സോണിലുള്ള ഭാഗത്ത് സൗജന്യമായി സഞ്ചരിക്കാൻ കെ.എസ്.ആർ.ടി.സി 20 ഇലക്ട്രിക് ബസുകൾ സജ്ജമാക്കിയിട്ടുണ്ട്.
കേരളീയത്തിനായി എത്തുന്നവരുടെ വാഹനങ്ങൾക്കായി 20 പാർക്കിങ് കേന്ദ്രങ്ങൾ ക്രമീകരിക്കും. ഓരോ പാർക്കിങ് കേന്ദ്രങ്ങളിലും 150 മുതൽ 170 വരെ വാഹനങ്ങൾ വരെ പാർക്ക് ചെയ്യാനുള്ള സൗകര്യമാണുണ്ടാവുക. ഓരോ പാർക്കിങ് കേന്ദ്രങ്ങളിൽനിന്ന് റെഡ്സോൺ പാത വരെ കെ.എസ്.ആർ.ടി.സി ബസുകളുണ്ടാകും. ഈ ബസുകളിൽ 10 രൂപ ടിക്കറ്റെടുക്കണം. റെഡ് സോൺ പാതകൾക്കുള്ളിലാണ് വേദികളെ തമ്മിൽ ബന്ധിപ്പിച്ചുള്ള സൗജന്യബസ് യാത്രാസൗകര്യമുണ്ടാവുക. റെഡിനുപുറമേ ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് ക്രമീകരണം. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിെര നിയമനടപടി സ്വീകരിക്കും. കവടിയാർ മുതൽ വെള്ളയമ്പലം വരെ ഭാഗിക ഗതാഗതനിയന്ത്രണത്തിലൂടെ മുഴുവൻ വാഹനങ്ങളും കടത്തിവിടും. പട്ടം, പി.എം.ജി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ രക്തസാക്ഷിമണ്ഡപം-പാളയം വഴി റോഡ് ക്രോസ് ചെയ്ത് സർവിസ് റോഡ് വഴി പഞ്ചാപുര-ബേക്കറി ജങ്ഷൻ-തമ്പാനൂർ ഭാഗത്തേക്ക് പോകണം.
പാർക്കിങ് സോണുകൾ ഇങ്ങനെ
മ്യൂസിയം പബ്ലിക് ഓഫിസ് ഗ്രൗണ്ട്, മ്യൂസിയം ഒബ്സർവേറ്ററി ഹിൽ, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം വാട്ടർ വർക്ക്സ് കോമ്പൗണ്ട്, യൂനിവേഴ്സിറ്റി സെനറ്റ് ഹാൾ, പാളയം സംസ്കൃതകോളജ്, വഴുതക്കാട് ടാഗോർ തിയറ്റർ, വഴുതക്കാട് വിമൻസ് കോളജ്, സെന്റ് ജോസഫ് സ്കൂൾ, ജനറൽ ആശുപത്രിക്കുസമീപം, തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എസ്, തൈക്കാട് ഗവ. ആർട്സ് കോളജ്, തൈക്കാട് ശ്രീ സ്വാതിതിരുനാൾ സംഗീതകോളജ്, തമ്പാനൂർ മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ഗവ. ഫോർട്ട് ഹൈസ്കൂൾ, അട്ടക്കുളങ്ങര ഗവ. സെൻട്രൽ സ്കൂൾ, ആറ്റുകാൽ ഭഗവതിക്ഷേത്രമൈതാനം, ഐരാണിമുട്ടം ഗവ. ഹോമിയോ ആശുപത്രി ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ബി.എസ്.എൻ.എൽ ഓഫിസ് കൈമനം, ഗിരിദീപം കൺവെൻഷൻ സെന്റർ നാലാഞ്ചിറ
ട്രാഫിക് തിരിച്ചുവിടുന്ന സ്ഥലങ്ങൾ
ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ:
ട്രാഫിക് എൻഫോഴ്സ്മെന്റ് യൂനിറ്റ് -9497930055, ഇൻസ്പെകട്ർ ഓഫ് പൊലീസ്, ട്രാഫിക് സൗത്ത് -9497987002, ഇൻസ്പെക്ടർ ഓഫ് പൊലീസ്, ട്രാഫിക് നോർത്ത്- 9497987001, എ.സി.പി ട്രാഫിക് സൗത്ത്-9497990005, എ.സി.പി ട്രാഫിക് നോർത്ത്-9497990006.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.