തിരുവനന്തപുരം; 30 വർഷത്തെ സർവ്വീസിന് ശേഷം തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ നിന്നും പ്രിൻസിപ്പൾ ആയി ഡോ. ജയ്. ജി. വിരമിച്ചു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി ആണ്. ഭർത്താവ് തിരുവനന്തപുരം ഗവ. ആയുർവേദ കോളജിൽ നിന്നും പ്രിൻസിപ്പൾ ആയി വിരമിച്ച ഡോ. കൃഷ്ണൻ നായർ.
1995 ആയുർവേദ മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ സർവ്വീസിൽ പ്രവേശിച്ചു. തുടർന്ന് തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജുകളിൽ വിവിധ കേഡറുകളിൽ സേവനം അനുഷ്ടിച്ചു. 2019 ൽ തൃപ്പൂണിത്തുറ ഗവ. ആയുർവേദ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പൾ ( ഫുൾ അഡീഷണൽ ചാർജ് ) ആയി ചുമതല ഏറ്റെടുത്ത ശേഷം 2020 ൽ കണ്ണൂർ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പൾ ആയി. തുടർന്ന് 2021 മുതൽ 25 വരെ തിരുവനന്തപുരം ഗവ ആയുർവേദ കോളേജ് പ്രിൻസിപ്പൾ ആയി സേവനം അനുഷ്ഠിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.