തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോർപറേഷൻ പരിധിയിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടത്തി. എൽ.എസ്.ജി.ഡി ഡയറക്ടർ (അർബൻ) സൂരജ് ഷാജിയുടെ നേതൃത്വത്തിൽ നന്ദൻകോട് സ്വരാജ് ഭവനിലായിരുന്നു നറുക്കെടുപ്പ്. 51 വനിതാ സംവരണ വാർഡുകളിൽ നിന്ന് അഞ്ച് പട്ടിക ജാതി വനിതാ സംവരണ വാർഡുകളുടെയും 50 ജനറൽ വാർഡുകളിൽ നിന്ന് അഞ്ച് പട്ടിക ജാതി ജനറൽ വാർഡുകളുടെയും നറുക്കെടുപ്പാണ് നടത്തിയത്. കോർപറേഷനിൽ 101 വാർഡുകളാണുള്ളത്. 2015, 2020 തിരഞ്ഞെടുപ്പുകളിൽ സംവരണ വാർഡ് ആയിരുന്നവ ഒഴിവാക്കിയായിരുന്നു നറുക്കെടുപ്പ്
പട്ടികജാതി സ്ത്രീ സംവരണം: വാർഡ് 4-കാട്ടായിക്കോണം, 10- പാങ്ങപ്പാറ, 73-ആറ്റുകാല്‍, 96-അലത്തറ, 99 കുളത്തൂര്‍ പട്ടികജാതി സംവരണം- വാർഡ് 19 കാച്ചാണി, 24-പേരൂര്‍ക്കട, 51-ആറന്നൂര്‍, 95-ചെറുവയ്ക്കല്‍
സ്ത്രീ സംവരണം: വാർഡ് 3-ചന്തവിള, 7-ചേങ്കോട്ടുകോണം, 8-ചെമ്പഴന്തി, 9-കാര്യവട്ടം, 11-ശ്രീകാര്യം, 15-അമ്പലമുക്ക്, 16-കുടപ്പനക്കുന്ന്, 18-നെട്ടയം, 26-കുറവന്‍കോണം, 30-നാലാഞ്ചിറ, 31-ഇടവക്കോട്, 33-മെഡിക്കല്‍കോളജ്, 34- പട്ടം, 35-കേശവദാസപുരം, 36-ഗൗരിശപട്ടം, 39-പാളയം, 40-വഴുതയ്ക്കാട് , 41-ശാസ്തമംഗലം, 43-തിരുമല, 47-പൂജപ്പുര, 50-വലിയശാല, 55-പൊന്നുമംഗലം, 59-നെടുങ്കാട്, 60-കാലടി, 61-കരുമം, 62-പുഞ്ചക്കരി, 64-വെങ്ങാനൂര്‍, 67-ഹാര്‍ബര്‍, 68-വെള്ളാര്‍, 70-പൂന്തുറ, 71-പുത്തന്‍പള്ളി, 72-അമ്പലത്തറ, 74-കളിപ്പാന്‍കുളം, 76- ബീമാപള്ളി, 77- വലിയതുറ, 78 വള്ളക്കടവ്, 79-ശ്രീവരാഹം, 80-മണക്കാട്, 83-പെരുന്താന്നി, 84-ശ്രീകണ്ഠേശ്വരം, 90-വെട്ടുകാട്, 91-കരിയ്ക്കകം, 92-കടകംപള്ളി, 93-അണമുഖം, 94- ആക്കുളം, 101-പള്ളിത്തുറ.
സംവരണ വാർഡുകൾ നിശ്ചയിച്ചതോടെ കോർപറേഷനിലെ സ്ഥാനാർഥി നിർണയ ചർച്ചകൾ ഇനി സജീവമാവും. നിലവിലെ കൗൺസിലർമാർ മാറുന്നതോടെ പകരക്കാർ ആരാവുമെ ചർച്ച മൂന്ന് മുന്നണികളിലും ഉയരും. സംവരണ വാർഡുകളിൽ വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തൽ മുന്നണികൾക്കെല്ലാം പ്രധാനമാണ്. വാർഡ് പുനർവിഭജനം, സംവരണ വാർഡുകൾ നിശ്ചയിക്കൽ എന്നിവ പൂർത്തിയായതോടെ തദ്ദേശതെരഞ്ഞെടുപ്പിന്റെ പ്രാരംഭഒരുക്കങ്ങളിലേക്ക് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.