വിമൻ ജസ്റ്റിസ് മൂവ്മെൻറ് സെക്രട്ടേറിയറ്റുനടയിൽ സംഘടിപ്പിച്ച പ്രതിഷേധ പെൺകൂട്ടം
Posted On
date_range Updated On
date_range 'പ്രതിഷേധ പെൺകൂട്ടം'
തിരുവനന്തപുരം: ആംബുലൻസിൽ ബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സർക്കാറിന് വൻ വീഴ്ചയെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻറ്. സംഭവത്തിൽ പ്രതിഷേധിച്ച് 'ഇതോ സർക്കാരേ സ്ത്രീ സുരക്ഷ' എന്ന തലെക്കട്ടിൽ പ്രതിഷേധ പെൺകൂട്ടങ്ങൾ സംഘടിപ്പിച്ചു.
തിരുവനന്തപുരം ജില്ലയിൽ വെളളിയാഴ്ച സെക്രട്ടേറിയേറ്റിന് മുന്നിൽ നടന്ന പരിപാടിക്ക് വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം നേതൃത്വം നൽകി. ജില്ലാ ഭാരവാഹികൾ പെങ്കടുത്തു.ജില്ലയിലെ വിവിധഭാഗങ്ങളിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് പ്രവർത്തകൾ വീടുകൾ കേന്ദ്രീകരിച്ച് പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.