Posted On
date_range Updated On
date_range വയറുവേദനക്ക് കുത്തിവെപ്പെടുത്ത യുവതി മരിച്ചു; ഡോക്ടർക്കെതിരെ കേസ്
തിരുവനന്തപുരം: വയറുവേദനക്ക് കുത്തിവെപ്പെടുത്തതിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പൻ(28)ആണ് മരിച്ചത്. ചികിത്സ പിഴവാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.
വയറുവേദനയെ തുടർന്നാണ് കൃഷ്ണയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുത്തിവെപ്പ് നൽകി. കുത്തിവെപ്പ് നൽകിയതോടെ യുവതി അബോധാവസ്ഥയിലായി. ആരോഗ്യസ്ഥിതി വഷളായതോടെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
കൃഷ്ണക്ക് ആസ്ത്മയും അലർജിയും സംബന്ധിച്ച പ്രശ്നങ്ങളുണ്ടെന്നും ഇതൊന്നും കണക്കിലെടുക്കാതെയാണ് കുത്തിവെപ്പ് നൽകിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.