പിടിയിലായ പ്രതികൾ
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
ആറ്റിങ്ങൽ: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. അഴൂർ പെരുങ്ങുഴി മുട്ടപ്പലം ചിറ്റാരികോണം പുതുവൽവിളവീട്ടിൽ ബേബിരാജ് (22), ചിറ്റാരികോണം പുതുവൽവിളവീട്ടിൽ അരുൺ രാജ് (25), ചിറ്റാരികോണം ഗോകുലം വീട്ടിൽ വിശാഖ് (22) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആലംകോട് മണ്ണൂർഭാഗം ദേവീക്ഷേത്രത്തിനുസമീപം വിളയിൽവീട്ടിൽ നന്ദു എന്ന അഭിജിത്തിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.
16ന് വൈകീട്ട് നാലിന് വീടിന് സമീപത്തുനിന്ന് അഭിജിത്തിനെ തട്ടിക്കൊണ്ടുപോയി മുടപുരത്തിനുസമീപം ആളൊഴിഞ്ഞ സ്ഥലത്തുെവച്ച് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
പ്രതികളിൽ ഒരാളുടെ കാമുകിയെ ശല്യപ്പെടുത്തുന്നത് അഭിജിത്താണെന്ന് തെറ്റദ്ധരിച്ചാണ് പ്രതികൾ ആളുമാറി ആക്രമണം നടത്തിയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഗോപകുമാർ .ജി, എസ്.ഐമാരായ ജിഷ്ണു എം.എസ്, ബിജു എ. ഹക്ക്, എ.എസ്.ഐ രാധാകൃഷ്ണൻ, ഉണ്ണിരാജ്, അനിൽകുമാർ, ശരത് കുമാർ, പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.