ഫർണിച്ചർ ഷോപ്പിന്റെ ഗോഡൗണിൽ തീപിടിത്തം; ആരോ മനഃപൂർവം തീയിട്ടതാണെന്ന് കടയുടമ

തിരുവനന്തപുരം: തിരുവനന്തപുരം പ്ലാമൂട് ജംഗ്ഷന് സമീപം പട്ടം-മരപ്പാലം റോഡിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിന്റെ ഗോഡൗണിൽ തീപിടിത്തം. ഫയർഫോഴ്സിന്റെ നാല് യൂനിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

പഴയ മെത്തകൾ, കുഷ്യനുകൾ, റെക്സിൻ, തടി ഉൽപ്പന്നങ്ങൾ എന്നിവ പുതുക്കി നിർമ്മാണം നടത്തി നൽകുന്ന സ്ഥാപനമാണിത്. എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ ധാരാളമായി സൂക്ഷിച്ചിരുന്നതിനാൽ കെട്ടിടത്തിനുള്ളിൽ നിന്നും കനത്ത പുക ഉയരുന്നുണ്ട്. തൊട്ടടുത്തുള്ള ഹോട്ടൽ സ്റ്റാഫ് ക്വാട്ടേഴ്സിലെ ജീവനക്കാരാണ് തീപിടിത്തം ആദ്യം കണ്ടത്. തക്കസമയത്ത് ഇടപെടാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. സുരക്ഷ മുൻനിർത്തി ആളുകളെ ഇവിടെ നിന്നും പൂർണമായും ഒഴിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഷോപ്പിന് ആരോ മനഃപൂർവം തീയിട്ടതാണെന്നാണ് കടയുടമ ജോയ് എബ്രഹാമിന്റെ ആരോപണം. മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിസിനസ് വളർച്ചയിൽ അസൂയയുള്ളവരാണ് ഇതിനു പിന്നിലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

Tags:    
News Summary - Fire At Tvm Furniture Godown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.