നൂതനാശയങ്ങൾ വിദ്യാഭ്യാസത്തിൽ മാറ്റങ്ങൾ വരുത്തും -മന്ത്രി കെ. മുരളീധരൻ

വ​ട്ടി​യൂ​ർ​ക്കാ​വ്: കാ​ല​ത്തി​ന​നു​സ​രി​ച്ച് വി​ദ്യാ​ഭ്യാ​സ​ത്തി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്നും ന​വീ​ന​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ഇ​ന്ന​ത്തെ ത​ല​മു​റ​യെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക്കി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല പ്രോ​ജ​ക്ട് എ​ക്സ്പോ ''ഇ​ന്നോ​ടെ​ക് 2026'' ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ മേ​ഖ​ല​ക​ളി​ലും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. പു​തി​യ ആ​ശ​യ​ങ്ങ​ൾ ഉ​ൾ​പെ​ടു​ത്തി​യു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ന​മ്മു​ടെ കു​ട്ടി​ക​ളെ ക​രു​ത്ത​രാ​ക്കി മാ​റ്റു​ക​യാ​ണ് വേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക്കി​ൽ പ്രി​ന്റിം​ഗ് ടെ​ക്നോ​ള​ജി കോ​ഴ്സ് ഉ​ൾ​പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

വി​വി​ധ കോ​ള​ജു​ക​ളു​ടെ 37 പു​തി​യ പ്രൊ​ജ​ക്ടു​ക​ളാ​ണ് എ​ക്സ്പോ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. വ്യാ​വ​സാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​യി സം​സാ​രി​ക്കാ​നു​ള്ള അ​വ​സ​ര​വും മി​ക​ച്ച പ്രൊ​ജ​ക്ടു​ക​ൾ​ക്ക് സ​മ്മാ​ന​വും ന​ൽ​കി.

മി​ക​ച്ച ഇ​ന്നോ​വേ​റ്റീ​വ് പ്രൊ​ജ​ക്ടി​നു​ള്ള സ​മ്മാ​നം ബാ​ർ​ട്ട​ൻ​ഹി​ൽ ഗ​വ.​എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജും മി​ക​ച്ച സ്റ്റാ​ർ​ട്ട​പ്പ് പൊ​ട്ട​ൻ​ഷ്യ​ൽ പ്രൊ​ജ​ക്ടി​നു​ള്ള സ​മ്മാ​നം പാ​ലാ ഗ​വ.​പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജും നേ​ടി. മി​ക​ച്ച സോ​ഷ്യ​ൽ ഇം​പാ​ക്ട് പ്രൊ​ജ​ക്ടും മി​ക​ച്ച സ​സ്റ്റൈ​ന​ബി​ൽ ടെ​ക്നോ​ള​ജി പ്രൊ​ജ​ക്ടും അ​വ​ത​രി​പ്പി​ച്ച് കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് എ​ക്സ്പോ​യി​ലെ താ​ര​ങ്ങ​ളാ​യി.

സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​ജ​യ​പ്ര​കാ​ശ് പി, ​കേ​ര​ള സ്പേ​സ് പാ​ർ​ക്ക് സി.​ഇ.​ഒ. ജി.​ലെ​വി​ൻ, സ്‌​കി​ൽ ഹാ​രാ ചെ​യ​ർ​മാ​ൻ ഡി. ​സു​രേ​ഷ് കു​മാ​ർ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മ​ഞ്ജു​ഷ ടി.​ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Innovative ideas will bring changes in education - Minister K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.