സുനില്‍കുമാര്‍, സുജിന്‍
വെള്ളറട: നിലമാംമൂട് ഇന്ത്യ ഗേറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന ദിപിന്‍ കുമാറിനെ (43) ആക്രമിച്ച കേസിൽ യുവാവും മകനും അറസ്റ്റിൽ. രണ്ടുദിവസം മുമ്പാണ് ദിപിന്‍കുമാറിനെ രാത്രി സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചുകൊണ്ടിരിക്കേ രണ്ടുപേർ മർദിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ദിപിന്‍കുമാര്‍ വെള്ളറട സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സുനില്‍കുമാര്‍ (39), മകൻ സുജിന്‍ (18) എന്നിവരെയാണ് വെള്ളറട പൊലീസ് പിടികൂടിയത്.
എ.എസ്.ഐ അശ്വതിയുടെ നേത്രത്വത്തിൽ പൊലീസ് സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതികളെ വലയിലാക്കിയത്. പിടിയിലായ സുനില്‍കുമാര്‍ ജോലിസംബന്ധമായി വര്‍ഷങ്ങളായി വിദേശത്തായിരുന്നു. ഇയാളുടെ ഭാര്യ ദിപിന്‍ കുമാറിന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരിയായിരുന്നു. ഇവര്‍ തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.എച്ച്.ഒ നിസാമുദ്ദീന്‍, എസ്.ഐ പ്രജീഷ്‌കുമാർ പന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.