ച​ണ്ഡി​ഗ​ഢി​ലെ മൊ​ഹാ​ലി​യി​ൽ ന​ട​ന്ന ദേ​ശീ​യ റോ​ള​ർ സ്കേ​റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്‌​കേ​റ്റ് ബോ​ർ​ഡി​ങ് വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി മെ​ഡ​ൽ നേ​ടി​യ കോ​വ​ളം സ്‌​കേ​റ്റ് ക്ല​ബി​ലെ അം​ഗ​ങ്ങ​ൾ

ദേശീയ റോളർ സ്കേറ്റിങ്​ ചാമ്പ്യൻഷിപ്: തിരുവനന്തപുരത്തിന് അഞ്ച് മെഡൽ


തി​രു​വ​ന​ന്ത​പു​രം: റോ​ള​ർ സ്കേ​റ്റി​ങ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ച​ണ്ഡി​ഗ​ഢി​ലെ മൊ​ഹാ​ലി​യി​ൽ ന​ട​ത്തി​യ ദേ​ശീ​യ കേ​ഡ​റ്റ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ, മാ​സ്​​റ്റേ​ഴ്സ് റോ​ള​ർ സ്കേ​റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​ഞ്ചു​പേ​ർ കേ​ര​ള​ത്തി​നു​വേ​ണ്ടി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി. സ്‌​കേ​റ്റ് ബോ​ർ​ഡി​ങ് വി​ഭാ​ഗ​ത്തി​ലാ​ണ് ജോ​ഷ​ൻ (സ്വ​ർ​ണം), രാ​ഹു​ൽ, കി​ര​ൺ, വി​നീ​ഷ് (മൂ​വ​രും വെ​ള്ളി), ശി​വ​ൻ (വെ​ങ്ക​ലം) തു​ട​ങ്ങി​യ സ്കേ​റ്റി​ങ്​ താ​ര​ങ്ങ​ൾ ജി​ല്ല​ക്കു​വേ​ണ്ടി മെ​ഡ​ൽ നേ​ടി​യ​ത്. ക​ഴി​ഞ്ഞ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും ജി​ല്ല​യി​ലെ സ്‌​കേ​റ്റ് ബോ​ർ​ഡി​ങ് താ​ര​ങ്ങ​ൾ മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു.

മ​ത്സ​ര​വി​ജ​യി​ക​ളി​ൽ നാ​ലു​പേ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളാ​ണ്. വി​നീ​ത് വി​ജ​യ​ൻ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി​ട്ടു​ള്ള കോ​വ​ളം സ്‌​കേ​റ്റ് ക്ല​ബി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​വ​ർ.

Tags:    
News Summary - National Roller Skating Championship: Thiruvananthapuram won five medals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.