Posted On
date_range Updated On
date_range ടെക്‌നോപാര്‍ക്കിലെ കരാര്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍
തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ഫേസ് ത്രീയിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ക്ലീനിങ്, ഹൗസ്‌കീപ്പിങ്, സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കി. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി കമ്പനിയായ ക്യൂബസ്റ്റ് ആണ് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി 110 കരാര്‍ ജീവനക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കിയത്.
ക്യൂബസ്റ്റിലെ 600ലേറെ ഐ.ടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇതിനകം വാക്‌സിന്‍ നല്‍കി. ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റിവ് ഹോസ്പിറ്റല്‍ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടില്‍നിന്ന് നേരിട്ട് വാങ്ങിയ കോവിഷീല്‍ഡ് വാക്‌സിനാണ് വിതരണം ചെയ്യുന്നത്. പാര്‍ക്കിലെ വിവിധ കമ്പനികള്‍ ഈ വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.