നെയ്യാറ്റിൻകര അമരവിളയിൽ എക്സൈസ് സംഘം പിടികൂടിയ കള്ളപ്പണം
Posted On
date_range Updated On
date_range 45 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര അമരവിളയിൽ 45 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.
കൊറ്റാമത്ത് നടത്തിയ വാഹന പരിശോധനയിൽ രാജസ്ഥാൻ സ്വദേശി രാമാനന്ദ പണ്ഡ്യയെ (31) രേഖകളില്ലാത്ത പണം കൈവശം വെച്ചതിന് കസ്റ്റഡിയിൽ എടുത്തു. വോൾവോ ബസിൽ ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാൾ. ചോദ്യം ചെയ്യലിൽ പണം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു ഇയാളുടെ ജോലി എന്നറിയുന്നു. ഒരു തവണ ചെന്നൈയിൽനിന്ന് തിരുവനന്തപുരത്ത് പണം എത്തിക്കുന്നതിന് 4000 രൂപയാണ് ഇയാളുടെ പ്രതിഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.