ഫുട്പാത്തിലൂടെ നടന്നുപോയ വിദ്യാർഥിനികളെ അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു

തിരുവനന്തപുരം: അമിത വേഗതയിൽ എത്തിയ ബൈക്ക് ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം സർവോദയ സ്കൂളിലെ വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനും ഗുരുതര പരിക്കുണ്ട്.

ബൈക്ക് ഓടിച്ചിരുന്നയാൾ ഇൻഫോസിസിലെ ജീവനക്കാരനാണെന്നും ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - bike hit and killed female students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.