വെഞ്ഞാറമൂട്ടില്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറിയ ആംബുലന്‍സ്
Posted On
date_range Updated On
date_range ആംബുലന്‍സ് നടപ്പാതയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്
വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട ആംബുലന്‍സ് നടപ്പാതയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്.
കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് രോഗിയെയും കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്.
ആംബുലൻസിലുണ്ടായിരുന്ന കിളിമാനൂര്‍ പാപ്പാല സ്വദേശി അമലിനാണ് (23) പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വെഞ്ഞാറമൂട്ടിലായിരുന്നു സംഭവം. യാത്രക്കിടെ പുത്തന്‍പാലം റോഡില്‍നിന്ന് എം.സി റോഡിലേക്ക് പ്രവേശിച്ച കാറില്‍ തട്ടിയതോടെ നിയന്ത്രണം വിട്ട് ആംബുലന്‍സ് നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.