കുരട്ടിശ്ശേരിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

മാന്നാർ: കുരട്ടിശ്ശേരി വില്ലേജിലെ പാവുക്കര മൂന്നാം വാർഡിൽ കിണർ ഇടിഞ്ഞു താഴ്ന്നു. മാനാം പടവിൽ എസ്. ബിനീഷിന്‍റെ വീട്ടിലെ കിണറാണ് താഴ്ന്നുപോയത്. കഴിഞ്ഞദിവസം മുതൽ തന്നെ കിണറിനുള്ളിൽ നിന്നു മണ്ണ് ഇളകി തുടങ്ങിയിരുന്നു. ശനിയാഴ്ചയാണ് ശ്രദ്ധയിൽപെട്ടത്. 


പിന്നാലെ കിണർ പുർണമായും ഇടിഞ്ഞു. അധികം പഴക്കമില്ലാത്ത കോൺക്രീറ്റ് വളയം ഉപയോഗിച്ച് താഴ്ത്തിയതാണ് കിണർ. പമ്പാ നദിയോട് 300 മീറ്റർ അകലത്തിലാണ് കിണർ. വാർഡ് മെമ്പർ സെലിനാ നൗഷാദ് റവന്യൂ അധികൃതരെ വിവരമറിയിച്ചു.

Tags:    
News Summary - The well collapsed at kurattissery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.