തിരുവനന്തപുരം: കോവളത്ത് ഹോംസ്റ്റേയിൽ തമസിച്ചിരുന്ന റഷ്യൻ യുവതിയെ മുറിയിൽ അതിക്രമിച്ചുകയറി അപമാനിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ.
തമിഴ്നാട് രാമനാഥപുരം എമനശ്വരം സ്വദേശി അൻവർ രാജയെയാണ് (25) കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. റഷ്യൻ സ്വദേശിയായ യുവതി ബീച്ചിൽനിന്ന് മുറിയിലേക്ക് കയറിപ്പോകുന്നത് ശ്രദ്ധിച്ചുനിന്ന പ്രതി ജനാലയിലൂടെ മുറിയിൽ പ്രവേശിച്ചാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്.
അപരിചതനെ കണ്ട വിദേശ വനിത നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടിപ്പോകുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ ഇയാളെ ഫോർട്ട് അസിസ്റ്റൻറ് കമീഷണർ ഷാജി എസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോവളം എസ്.എച്ച്.ഒ ബിജോയ്, എസ്.ഐ അനീഷ് കുമാർ, സി.പി.ഒമാരായ ശ്യാം കൃഷ്ണൻ, സന്തോഷ്, സെൽവദാസ് എന്നിവരടങ്ങിയ സംഘം തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽനിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.