representational image
സൈക്ലിങ്ങിനിറങ്ങിയ യുവതിയെ ഉപദ്രവിച്ചയാൾ പിടിയിൽ
തിരുവനന്തപുരം: രാത്രി സൈക്ലിങ്ങിനിറങ്ങിയ യുവതിയെ ഉപദ്രവിച്ചയാൾ പിടിയിൽ. വിളവൂർക്കൽ കുരിശുമുട്ടം കെ.വി നഗറിൽ എം. മനു (29) വിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. സുഹൃത്തിനൊപ്പം സൈക്ലിങ്ങിന് ഇറങ്ങിയതായിരുന്നു യുവതി.
പെയിന്റിങ് തൊഴിലാളിയായ മനു ബൈക്കിൽ പിന്നാലെയെത്തി പെൺകുട്ടിയുടെ പുറത്ത് തല്ലുകയായിരുന്നു. തുടർന്ന് ബൈക്ക് നിർത്താതെ ഓടിച്ചുപോയി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. സി.സി.ടി.വികൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.