ബൈക്കും ടാറ്റ സുമോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു

പോത്തൻകോട്: ബൈക്കും ടാറ്റ സുമോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പ്രസന്നകുമാർ -വിജയമ്മ ദമ്പതികളുടെ മകളും മംഗലപുരം വാലിക്കോണം വെയിലൂർ ചീനിവിള തൊടിയിൽ വീട്ടിൽ രാഹുലിന്‍റെ ഭാര്യയുമായ അർച്ചന (26) യാണ് മരിച്ചത്.

ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെ പൗഡിക്കോണം -പോത്തൻകോട് റോഡിൽ തേരിവിള ജംങ്ഷന് സമീപത്തെ വളവിലായിരുന്നു അപകടം. പോത്തൻകോട് ഭാഗത്ത് നിന്ന് പൗഡിക്കോണം ഭാഗത്തേക്ക് പോയ ബൈക്കും പൗഡിക്കോണം ഭാഗത്ത് നിന്ന് പോത്തൻകോട്ടേക്ക് വന്ന ടാറ്റ സുമോയും കൂട്ടിയിടിച്ചാണ് അപകടം.

മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്ക് സുമോയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അർച്ചനയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്ന രാഹുലിനും പരിക്കേറ്റ് ചികിത്സയിലാണ്. പൗഡിക്കോണത്തെ പാസ്റ്ററുടെ ഉടമസ്ഥതയിലുള്ളതാണ് ടാറ്റ സുമോ. മകൻ: റിഥുരാജ്.

Tags:    
News Summary - The girl was killed in a collision between a bike and a Tata Sumo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.