ഷി​ബു

ബോട്ടുടമയെ ആക്രമിച്ച കേസിലെ പ്രതി റിമാന്‍ഡിൽ

വ​ലി​യ​തു​റ: ബോ​ട്ടു​ട​മ​യെ​യും സ​ഹ​പ്ര​വ​ര്‍ത്ത​ക​നെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​യെ വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ച്ചു​വേ​ളി തൈ​വി​ളാ​കം ടി.​സി-80 /308ല്‍ ​ഷി​ബു​വി​നെ​യാ​ണ് (37) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ച്ചു​വേ​ളി ഭാ​ഗ​ത്ത് ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​യാ​യ ഷി​ബു കൊ​ച്ചു​വേ​ളി സ്വ​ദേ​ശി മോ​ഹ​ന്‍ദാ​സി​ന്റെ ബോ​ട്ടി​ലെ പ​ണി​ക്കാ​ര​നാ​യി​രു​ന്നു.

വ​ല നെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ലി​ത​ര്‍ക്ക​ത്തെ​തു​ട​ര്‍ന്ന് ഷി​ബു മോ​ഹ​ന്‍ദാ​സി​നെ മ​ർ​ദി​ക്കു​ക​യും മോ​ഹ​ന്‍ദാ​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടു​ക​യും ചെ​യ്തു. ഈ ​അ​വ​സ​ര​ത്തി​ല്‍ ഷി​ബു മോ​ഹ​ന്‍ദാ​സി​ന്റെ ബോ​ട്ടി​ല്‍ ക​യ​റി എ​ന്‍ജി​ന്‍ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു. മോ​ഹ​ന്‍ദാ​സി​ന്റെ മ​റ്റൊ​രു സ​ഹ​പ്ര​വ​ര്‍ത്ത​ക​നാ​യ കൊ​ച്ചു​വേ​ളി സ്വ​ദേ​ശി ജോ​സ​ഫ് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ക​യും ജോ​സ​ഫി​നെ ഷി​ബു ഉ​രു​ള​ന്‍ വ​ടി​കൊ​ണ്ട് ത​ല​യി​ല്‍ അ​ടി​ക്കു​ക​യും ത​ല പൊ​ട്ടി ത​ല​ച്ചോ​റ് പു​റ​ത്തു​വ​രി​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ഷി​ബു​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജോ​സ​ഫ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. വ​ലി​യ​തു​റ സി.​ഐ ര​തീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ അ​ജേ​ഷ് കു​മാ​ര്‍, ടി​ങ്കി​ള്‍, അ​ര​വി​ന്ദ്, സാ​ബു, ഷാ​ബു എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - The accused in the case of attacking the boat owner is in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.