അവർണർക്ക് വിദ്യ പകർന്ന റിങ്കൽ ടൗബേയുടെ 250ാം ജന്മവാർഷികം ആചരിച്ചു നാഗർകോവിൽ: ആരാധനാലയങ്ങൾെക്കാപ്പം വിദ്യാലയവും എന്ന ആശയവുമായി തിരുവിതാംകൂറിൽ അവർണർക്ക്്്്്്് വിദ്യയുടെ വെളിച്ചം വിതറിയ വില്യം തോബിയാസ് റിങ്കൽ ടൗബേയുടെ 250ാം ജന്മവാർഷികം ആചരിച്ചു. എൽ.എം.എസ് (ലണ്ടൻ മിഷണറി സർവിസ്)മിഷനറി വിഭാഗത്തിൻെറ ആദ്യ വിദ്യാലയം കന്യാകുമാരിജില്ലയിൽ കരിങ്കല്ലുകളിൽ ശിൽപം വിളയിച്ചെടുക്കുന്ന ഗ്രാമമായ മയിലാഡിയിൽ സ്ഥാപിച്ചത് റിങ്കൽ ടൗബേയാണ്. 1806 ഏപ്രിൽ 25ന് തിരുവിതാംകൂറിൽ എത്തിയ ജർമൻകാരനായ റിങ്കൽ ടൗബേ 1809 സെപ്റ്റംബറിലാണ് വിദ്യ നിഷേധിക്കപ്പെട്ടിരുന്ന വിഭാഗത്തിന് സഹായവുമായി ആരാധനാലയത്തിനൊപ്പം സ്കൂളുകളും തുടങ്ങിയത്. തുടക്കത്തിൽ 12 പേരാണ് വിദ്യ അഭ്യസിക്കാനായി അവിടെ എത്തിയത്. ഈ വിദ്യാലയങ്ങളിൽ മറ്റ്്്്് മതസ്ഥരും പഠിച്ചിരുന്നു. തഞ്ചാവൂർ, തരങ്കംപാടി എന്നിവിടങ്ങളിൽ നിന്നാണ് അധ്യാപകരെ കൊണ്ടുവന്നത്. തുടർന്ന്്്്്്്്്്്് പിച്ചൈകുടിയിരുപ്പ്്്്്്്്്്്്്, താമരകുളം, പുത്തളം, ആത്തിക്കാട്, കോവിൽവിള, ഈത്താമൊഴി, പേരിൻപപുരം തുടങ്ങിയ സ്ഥലങ്ങളിലും ആരാധനാലയത്തിനൊപ്പം സ്കൂളുകൾ അദ്ദേഹം ആരംഭിച്ചു. വലിയതുറയിൽ ഇന്ന് കാണുന്ന റിങ്കൽ ടൗബേ സി.എസ്.ഐ ചർച്ചും അദ്ദേഹത്തിൻെറ ശ്രമഫലമായി 1811 ൽ ഉണ്ടായതാണ്. അദ്ദേഹത്തിൻെറ ശ്രമങ്ങൾക്ക്്്്്്്്് തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്ന്്്്്്്്് ഭൂമി ദാനമായി നൽകിയിരുന്നതായും പറയുന്നു. റിങ്കൽ ടൗബേ മയിലാഡിയിൽ തുടങ്ങിയ സ്കൂൾ പിന്നീട് നാഗർകോവിലിലേക്ക്്് മാറ്റിസ്ഥാപിച്ചു. അവിടെനിന്ന് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വികാസം പ്രാപിച്ച്്്്്്്്്് ഇന്ന് കാണുന്ന സ്കാട്ട് ക്രിസ്ത്യൻ കോളജ് ഉൾപ്പെടെ അനേകം സ്ഥാപനങ്ങളായി സി.എസ്.ഐ സഭയുടെ കീഴിൽ വളർന്ന് പന്തലിച്ചു. Photo: W.T.Ringal Towbey
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.