കിരണ്‍, വിനോദ്, സുരേഷ്
നേമം: പൂർവവൈരാഗ്യംമൂലം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിൽ മൂന്നുപേരെ പൂജപ്പുര പൊലീസ് പിടികൂടി. തൃക്കണ്ണാപുരം ആറാമട കട്ടയ്ക്കാല്‍ ആറ്റരികത്ത് വീട്ടില്‍ പല്ലന് സുരേഷ് എന്ന സുരേഷ് (42), നെടുങ്കാട് കരമന തളിയല്‍ അരശുമ്മൂട് കളത്തറ വീട്ടില്‍ പുഞ്ചിരി വിനോദ് എന്ന വിനോദ് (42), മേലാംകോട് പൊന്നുമംഗലം പുത്തന്‍വീട്ടില്‍ മേലാംകോട് കിരണ്‍ എന്ന കിരണ്‍ (42) എന്നിവരാണ് പിടിയിലായത്.
തിരുമല മങ്കാട്ടുകടവ് വിശ്വപ്രകാശ് സ്കൂളിനു സമീപം താമസിക്കുന്ന ശ്രീജിത്തിനെയാണ് (45) പ്രതികള്‍ തട്ടിക്കൊണ്ടുപോയശേഷം ഇവരില്‍ ഒരാളുടെ വീട്ടിൽവെച്ച് മർദിച്ചത്. പ്രതികളില്‍ ഒരാളുടെ സുഹൃത്തിനെ ശ്രീജിത്ത് മുമ്പ് ആക്രമിച്ചതുമായി ബന്ധപ്പെട്ട വിരോധമാണ് കാരണമത്രെ. കന്റോണ്‍മെന്റ് എ.സിയുടെ നിർദേശപ്രകാരം പൂജപ്പുര സി.ഐ പി. ഷാജിമോന്‍, എസ്.ഐ അരുണ്‍പ്രസാദ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.