പിടിയിലായ ദീ​പു​

പോത്തൻകോട്ട് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ

പോത്തൻകോട്: പോത്തൻകോട്ട് ക്ഷേത്രത്തിൽ മോഷണ പരമ്പര കേസിലെ പ്രധാന പ്രതി പിടിയിൽ. ആഗസ്റ്റ് പതിനഞ്ചിന് മൂന്ന് ക്ഷേത്രങ്ങളിലെ അഞ്ച് കാണിക്കകളിലെ പണവും രണ്ട് കടകളിലെ പണവും കവർന്ന മലയം പെരിഞ്ഞാഴി സ്വദേശി ദീപുവിനെ (37) ആണ് പോത്തൻകോട് പോലീസ് അറസ്റ്റു ചെയ്തത്.

അയണിയർത്തല തമ്പുരാൻ ക്ഷേത്രം, തേരുവിള ദേവീക്ഷേത്രം, വൈപ്രത്തല ദേവീ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടത്തിയത്. മൂന്ന് ക്ഷേത്രങ്ങളുടെയും റോഡരികിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. സമീപത്തെ തട്ടുകടയിലും പലവ്യഞ്ജന കടയിലും മോഷണം നടന്നു.

തിരുവനന്തപുരത്തുനിന്ന് മോഷ്ടിച്ച വാഹനവുമായി കടക്കവെ ആലപ്പുഴയിൽ െവച്ചാണ് ദീപു പിടിയിലായത്. ആലപ്പുഴ െപാലീസിന്റെ ചോദ്യം ചെയ്യലിലാണ് പോത്തൻകോട്ടെ കവർച്ചയെക്കുറിച്ച് ദീപു െപാലീസിനോട് പറഞ്ഞത്. പോത്തൻകോട് െപാലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ മോഷണം നടത്തിയ ക്ഷേത്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Tags:    
News Summary - Suspect arrested in Pothancode temple theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.