തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെ. സുധാകരെൻറ പ്രഖ്യാപനം ആരുമായും ആലോചിച്ചിട്ടെല്ലന്ന് രമേശ് ചെന്നിത്തല. ഹൈകമാൻഡ് പ്രഖ്യാപിച്ച സംഘടനാതെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുന്നു. തെരഞ്ഞെടുപ്പിലൂടെ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡൻറ് ആകണമെന്നാണ് തെൻറ ആഗ്രഹം. കോൺഗ്രസ് പ്രവർത്തകരെല്ലാം തെരഞ്ഞെടുപ്പിനായി ഒരുങ്ങണം. ജനപിന്തുണയുള്ള നേതാക്കന്മാർക്ക് കടന്നുവരാനുള്ള അവസരം കൂടിയാണിത്. കേരളത്തിലെ എല്ലാ നേതാക്കളും ഏതെങ്കിലും ഗ്രൂപ്പിെൻറ ഭാഗമായിരുന്നു എന്നത് യാഥാർഥ്യമാണ്. പദവികൾ ലഭിക്കുമ്പോൾ ഗ്രൂപ് ഇല്ലെന്നുപറയുന്നതിൽ കാര്യമില്ല.
തെരഞ്ഞെടുപ്പ് ഷെഡ്യൂൾ വർക്കിങ് കമ്മിറ്റി പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് പാർട്ടി പുനഃസംഘടന വേണോയെന്ന് ഹൈകമാൻഡ് ആണ് തീരുമാനിക്കേണ്ടത്. വി.എം. സുധീരൻ പാർട്ടിയിലെ മുതിർന്ന നേതാവാണ്. അദ്ദേഹം പറയുന്ന കാര്യങ്ങൾ മുഖവിലക്കെടുക്കണമെന്നാണ് അഭിപ്രായം. ചെറിയാൻ ഫിലിപ് കോൺഗ്രസിലേക്ക് മടങ്ങിവരുന്നതിനെ സ്വാഗതം ചെയ്യുന്നു. വഴി തെറ്റിപ്പോയ ആട്ടിൻകുട്ടി മടങ്ങി വരുന്നത് പോലെയാണ് ചെറിയാൻ ഫിലിപ്പിെൻറ മടക്കം. അദ്ദേഹത്തിെൻറ മടങ്ങിവരവ് പാർട്ടിക്ക് മുതൽക്കൂട്ടാവുമെന്നും െചന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.