കാട്ടാക്കട: കാട്ടാക്കട മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം നീളുേമ്പാൾ വിവിധ സർക്കാർ ഒാഫിസുകൾക്കായി പ്രതിമാസം വാടകയിനത്തിൽ നൽകേണ്ടി വരുന്നത് ലക്ഷങ്ങൾ. കഴിഞ്ഞ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യാന്‍ ലക്ഷ്യമിട്ട് പൂര്‍ത്തീകരിച്ചിട്ടും മിനി സിവിൽ സ്റ്റേഷൻ അടഞ്ഞുകിടപ്പാണ്. കാട്ടാക്കട വിവിധ സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന പതിനഞ്ചോളം സർക്കാർ ഒാഫിസുകൾക്ക് വേണ്ടിയുള്ള കെട്ടിടമാണിത്. കാട്ടാക്കട പൊതുചന്തയോട് ചേർന്നുള്ള 50 സൻെറ് സ്ഥലത്താണ് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം സ്ഥിതിചെയ്യുന്നത്. പ്രധാന റോഡില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലമുള്ള സിവില്‍ സ്റ്റേഷനിലേക്ക് ഗതാഗതസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തുമായി നിലനിൽക്കുന്ന തർക്കമാണ് ഉദ്‌ഘാടനം വൈകുന്നതിന് കാരണമായി പറയുന്നത്. നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിലേക്ക് ചുറ്റിക്കറങ്ങിയുള്ള വഴിയാണ് നിലവിലുള്ളത്. അതും കഷ്ടിച്ച് രണ്ട് വാഹനങ്ങള്‍ കടന്നുപോകാന്‍ തക്ക വീതി മാത്രമാണുള്ളത്. ഒാഫിസുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇവിടേക്കുള്ള ഗതാഗതം ഗുരുതര പ്രശ്നമുണ്ടാക്കും എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇവിടേക്കെത്താൻ ചന്തക്ക് താഴെ പെരുംകുളത്തൂർ ക്ഷേത്ര റോഡ് വഴി ചുറ്റേണ്ട സ്ഥിതിയുണ്ട്. ഇതിന് പരിഹാരം കാണാനാണ് ചന്തക്ക് സൈഡിലൂടെ റോഡിന് തീരുമാനമായത്. ഇതിനായി ചന്തയുടെ കവാടങ്ങൾക്ക് ഇടയിലായി പ്രവർത്തിക്കുന്ന വീരണകാവ് വില്ലേജ് ഒാഫിസ് കെട്ടിടമിരിക്കുന്ന സ്ഥലം കിട്ടിയാൽ ചന്തക്ക് ഉള്ളിലൂടെ വഴി നൽകാൻ പഞ്ചായത്ത് ഒരുക്കമാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാൽ ഇതുസംബന്ധിച്ച തീരുമാനം അനന്തമായി നീളുന്നതാണ് ഉദ്ഘാടനത്തിന് തടസ്സം നില്‍ക്കുന്നത്. എന്നാല്‍ സിവില്‍ സ്റ്റേഷന് ഉദ്ഘാടനം വൈകിപ്പിക്കുന്നതിന് പിന്നില്‍ നിലവില്‍ സര്‍ക്കാര്‍ ഒാഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട ഉടമകളാണെന്നും ആക്ഷേപമുണ്ട്. 53,025 ചതുരശ്ര അടി വിസ്തൃതിയില്‍ ആറ് നിലകളിലായി 17 കോടിയിലേറെ രൂപ െചലവിട്ടാണ് സിവില്‍ സ്റ്റേഷന് നിര്‍മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.