ഷാരോൺ
Posted On
date_range Updated On
date_range എം.ഡി.എം.എ സൂക്ഷിച്ച കേസിൽ രണ്ടാം പ്രതി പിടിയില്‍
വലിയതുറ: കച്ചവടത്തിനായി എം.ഡി.എം.എ സൂക്ഷിച്ച കേസിലെ രണ്ടാം പ്രതിയെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ കൊച്ചുതോപ്പ് ലിസി റോഡ് ഫിഷര്‍മെന്‍ കോളനിയില്‍ ടി.സി-78/1539-ല്‍ താമസിക്കുന്ന ഷാരോണിനെ (24 -ജഗന് ) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാര്‍ച്ച് 28ന് വലിയതുറ സ്റ്റേഷന് പരിധിയിലെ വെട്ടുകാട് ബാലനഗര്‍ ഭാഗത്തെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 80 ഗ്രാം എം.ഡി.എം.എയും മൂന്ന് പില്ലറ്റും പിടിച്ചെടുത്ത കേസിലെ രണ്ടാം പ്രതിയാണ് ഷാരോണ്‍. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.