കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമയി ബാലരാമപുരം ജങ്ഷനിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നു
കരമന കളിയിക്കാവിള ദേശീയപാത വികസനത്തിന് കളമൊരുങ്ങുന്നു
ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയില്‍ ബാലരാമപുരം മൂതല്‍ വഴിമുക്ക് വരെ ഒന്നര കിലോമീറ്റര്‍ വികസനത്തിന് കളമൊരുങ്ങുന്നു. ബാലരാമപുരം ജംങ്ഷനിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കടകൾ പൊളിച്ചു തുടങ്ങി. ബാലരാമപുരം ജങ്ഷനിലൂടെ ഏറെ ബുദ്ധിമുട്ടിയുള്ള യാത്രക്ക് ഇതോടെ താൽകാലിക പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. വഴിമുക്ക് ജങ്ഷനിലെ കെട്ടിടങ്ങളാണ് ആദ്യഘട്ടത്തില്‍ പൊളിക്കുന്നത്.
വരും ദിവസങ്ങളില്‍ ബാലരാമപുരം പ്രദേശത്തെ കെട്ടിടങ്ങളും പൊളിക്കാൻ തുടങ്ങും. വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിക്കുന്നതോടെ പ്രദേശത്തെ ഗതാഗതകുരുക്കിന് വലിയ തോതില്‍ പരിഹാരം കാണാനാവും. പതിറ്റാണ്ടുകളായി തുടങ്ങിയ ദേശീയപാത വികസനത്തിന്റെ അടുത്തഘട്ടമാണ് ഇനി യാഥാർഥ്യമാകുക. കൊടിനട മുതല്‍ വഴിമുക്ക് വരെ 30.2 മീറ്റര്‍ വീതിയിൽ വികസിപ്പിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.