സ്കൂട്ടർ മോഷണം: പ്രതി പിടിയിൽ

കൊല്ലം: വഴിയോര കച്ചവടക്കാരനിൽനിന്ന്‌ സാധനം വാങ്ങാനിറങ്ങിയ ആളുടെ സ്കൂട്ടർ മോഷ്​ടിച്ച പ്രതി പിടിയിലായി. തേവലക്കര പടിഞ്ഞാറ്റക്കര പാലയ്ക്കൽ നൂറാംകുഴിവീട്ടിൽ ഷാനവാസ് (38) ആണ്​ അറസ്​റ്റിലായത്​​. വെള്ളിയാഴ്ച വൈകീട്ട് രാമൻകുളങ്ങര മാതൃഭൂമി ഓഫിസിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ യാത്രക്കാരൻ വഴിയരികിൽ സാധനം വാങ്ങുന്നതിനായി ഇറങ്ങി.

എന്നാൽ താക്കോൽ എടുത്തിരുന്നില്ല. ഈ സമയം കൊണ്ട്​ ഷാനവാസ്​ താക്കോൽ കൈക്കലാക്കി. തിരികെയെത്തിയ ഉടമ താക്കോൽ അന്വേഷിക്കുകയും വണ്ടി പ്രവർത്തിപ്പിക്കാനായി കച്ചവടക്കാര​​െൻറ നിർദേശാനുസരണം അടുത്തുള്ള വർക്​ഷോപ്പിലേക്ക് പോവുകയും ചെയ്​തു. ഈ സമയം താക്കോൽ കൈക്കലാക്കിയിരുന്ന പ്രതി വാഹനവുമായി കടക്കുകയായിരുന്നു. സ്കൂട്ടറുടമ വെസ്​റ്റ്​ പൊലീസ് സ്​റ്റേഷനിൽ പരാതി നൽകി. സമീപത്തെ റെസ്​റ്റോറൻറിലെ നിരീക്ഷണ കാമറകളിൽനിന്ന്‌ ലഭിച്ച ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

Tags:    
News Summary - Scooter theft-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.