തിരുവനന്തപുരം: റോഡ് നിർമാണത്തിനിടെ വഞ്ചിയൂരിൽ രണ്ടിടത്ത് പൈപ്പ് പൊട്ടി. വഞ്ചിയൂർ, പാറ്റൂർ, പേട്ട ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങി. ബുധനാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു ആദ്യം പൈപ്പ് പൊട്ടിയത്. ജനറൽ ആശുപത്രി-വഞ്ചിയൂർ റോഡിൽ പത്മഹോട്ടലിന് മുന്നിലാണ് രണ്ടിഞ്ച് പൈപ്പ് പൊട്ടുകയായിരുന്നു. ചെറിയ ചോർച്ചയിൽ ആരംഭിച്ച് പിന്നീട് ശക്തി പ്രാപിച്ചു. പൈപ്പ് രണ്ടുമണിക്കൂറോളം വെള്ളം പൊട്ടി ഒഴുകിയത് പരിഹരിച്ച് മണിക്കൂറുകൾക്കമാണ് ഉച്ചയോടെ 200 എം.എം പൈപ്പ് പൊട്ടിയത്.
വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എത്തി മണിക്കൂർ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം പ്രശ്നം പരിഹരിച്ചു. സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനിടയിലായിരുന്നു പൊട്ടലെന്ന് അധികൃതർ അറിയിച്ചു. ജെ.സി.ബി ഉപയോഗിച്ച് ഇവിടെ കുഴിക്കുന്നതിനിടയിൽ പൈപ്പ് പൊട്ടുകയായിരുന്നെന്ന് പാറ്റൂർ വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. എന്നാൽ വേനലിൽ തുടർച്ചയായി പൈപ്പ് പൊട്ടുന്നതോടെ ഈ ഭാഗങ്ങളിൽ പലയിടത്തും കുടിവെള്ളം കിട്ടാക്കനിയായി. ജലവിതരണം പുനഃസ്ഥാപിച്ചിട്ടും പലയിടത്തും കൃത്യമായി വെള്ളം എത്തിയിട്ടില്ലെന്ന് പരാതി ഉണ്ട്.
നഗരത്തിൽ ഇപ്പോൾ പല റോഡുകളിലും സ്മാർട്ട് സിറ്റി നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ജലവിതരണ പൈപ്പുകൾ പൊട്ടുന്ന സാഹചര്യം ഉണ്ടാകുന്നു. എന്നാൽ ആഴ്ചകൾ കഴിഞ്ഞാലും ബദൽസംവിധാനങ്ങൾ ഏർെപ്പടുത്താത്തത് വേനൽക്കാലത്ത് ദുരിതം വർധിപ്പിക്കുന്നു. പലയിടത്തും ജനരോഷവും ഉയർന്നിട്ടുണ്ട്.
അശ്രദ്ധമായി ജെ.സി.ബി പോലെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് കുഴിയെടുക്കുന്നതും മറ്റുമാണ് പൈപ്പ് പൊട്ടാൻ കാരണം. സ്റ്റാച്യു-ജനറൽ ആശുപത്രി റോഡിലും പലയിടത്തായി കുടിവെള്ള പൈപ്പ് റോഡ് നിർമാണത്തിനിടയിൽ പൊട്ടിയിരുന്നു. മാസങ്ങളായി കുടിവെള്ളമില്ലെന്ന പേരിൽ വഴുതക്കാട് ഉദാരശിരോമണി റോഡ് െറസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ ജല അതോറിറ്റി ചീഫ് എൻജിനീയറെ ബുധനാഴ്ച ഉപരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.