വ്യോമസേനയുടെ നേട്ടങ്ങൾ ഓർമിപ്പിച്ച് 'എം.ഐ-17' ഹെലികോപ്ടര്‍

ശംഖുംമുഖം: പ്രതിരോധരംഗത്ത് വ്യോമസേന കൈവരിച്ച നേട്ടങ്ങൾ ഓർമിപ്പിക്കുകയാണ് ശംഖുംമുഖത്തെ 'എം.ഐ.-17 ഹെലികോപ്ടര്‍'. മത്സ്യകന്യകപാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന ഹെലികോപ്ടര്‍ കാണാനായി ദിവസവും നിരവധിപേര്‍ എത്തുന്നു.

പൊതുജനങ്ങള്‍ക്കിടയില്‍ ഇന്ത്യൻ വ്യോമസേനയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ഭാവിതലമുറയെ വ്യോമസേനയില്‍ അംഗമാകാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെയും ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതിയോടെയാണ് ഹെലികോപ്റ്റർ ഇവിടെ പ്രദർശിപ്പിക്കുന്നത്.

ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കോപ്റ്റർ ഇവിടെ സ്ഥാപിച്ചശേഷം ലക്ഷക്കണക്കിന് പേർ സന്ദർശകരായി എത്തിയിട്ടുണ്ട്. 'എം.ഐ-17' കാണാൻ എത്തുന്നവരില്‍ ഭൂരിപക്ഷം പേരും പിന്നീട് ഇതിന്‍റെ ചരിത്രം അന്വേഷിച്ച് കെണ്ടത്തുകയാണ്.

കഴിഞ്ഞദിവസം ജോധ്പൂര്‍ വിമാനത്തവളത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറായ 'പ്രചണ്ഡ' വ്യോമസേന സ്വന്തമാക്കിയെങ്കിലും വ്യോമസേനക്ക് എന്നും അഭിമാനമാണ് എം.ഐ-17 ഹെലികോപ്ടറുകള്‍.

സംസ്ഥാനം വിറങ്ങലിച്ച ദുരന്തമുഖങ്ങളായ ഓഖിയിലും പ്രളയമുഖത്തും ആയിരങ്ങളെ തിരികെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് എം.ഐ-17 ഹെലികോപ്ടറുകളാണ്. റഷ്യന്‍ നിര്‍മിതമാണിത്. ഓഖിയിലും പ്രളയകാലത്തും എ.എല്‍.എച്ച്, സാരംഗ് എ.എന്‍-32, എന്നീ ഹെലികോപ്ടറുകളെക്കാള്‍ കൂടുതല്‍ ഉപയോഗിച്ചത് 'എം.ഐ17' ആയിരുന്നു.

ഗതാഗതം, ചരക്ക് കടത്ത്, റോന്ത് ചുറ്റല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഇവ എയര്‍ഫോഴ്സ് ഉപയോഗിക്കുന്നത്. എന്നാല്‍ ദുരന്തമുഖത്ത് രക്ഷകനായതോടെ എം.ഐയുടെ മുഖച്ഛായ മാറി. പത്തുപേരെ ഒരേ സമയം വഹിച്ച് പറക്കാന്‍ ഇതിന് കഴിയും.

നിലവിൽ ഈ ഇനത്തില്‍ പെട്ട നിരവധി കോപ്ടറുകൾ വിവിധ ആവശ്യത്തിന് എയര്‍ഫോഴ്സ് ഉപയോഗിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് മലമ്പ്രദേശങ്ങളിലെ ദൗത്യങ്ങൾക്ക് തദ്ദേശീയമായി പ്രത്യേകമായി നിര്‍മിച്ച 'പ്രചണ്ഡ'യും വ്യേമസേന സ്വന്തമാക്കിയത്.

ദിവസങ്ങള്‍ക്ക് വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സുഖോയ് 30, എ.എന്‍ 32 വിഭാഗത്തിലുള്ള യുദ്ധവിമാനങ്ങള്‍ എന്നിവ തഞ്ചാവൂരില്‍ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയിരുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യോമസുരക്ഷയുടെ ഭാഗമായാണ് ഈ വിമാനങ്ങള്‍ ഇവിടെ എത്തിയത്. ഈ വിമാനങ്ങള്‍ പറന്നിറങ്ങുന്നത് കാണാന്‍ പൊന്നറപാലത്തിന് മുകളില്‍ നിരവധിപേർ എത്തിയിരുന്നു. 

Tags:    
News Summary - Remembering the achievements of Air Force-'MI-17' helicopter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.