‘എം ടി ഷോൺ-1’ കപ്പലിൽ നിന്ന് ‘എം.എസ്.സി അക്കിറ്റെറ്റ’ എന്ന കപ്പലിലേക്ക് ഇന്ധനം നിറക്കുന്നു
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ‘ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ്’ തുടങ്ങി. അദാനി ബങ്കറിങ് കമ്പനിയുടെ നേതൃത്വത്തിൽ ‘എം ടി ഷോൺ-1’ കപ്പലിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ആങ്കറേജിലുള്ള ‘എം.എസ്.സി അക്കിറ്റെറ്റ’ എന്ന കപ്പലിലാണ് വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ നിറച്ചത്.
വിഴിഞ്ഞത്ത് ഈ സേവനം തുടങ്ങിയതോടെ കപ്പലുകളിൽ ഇന്ധനം നിറക്കാൻ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറക്കാൻ കഴിയും. ഇന്ത്യയുടെ ട്രാൻഷിപ്മെന്റ് ഹബ് ആയി വളരുന്ന വിഴിഞ്ഞം ലോകോത്തര കപ്പൽ കമ്പനികളുടെ ഇന്ധനം നിറയ്ക്കൽ കേന്ദ്രമായും അധികം വൈകാതെ മാറുമെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.