തുള്ളിക്കൊരുകുടം.. തിരുവനന്തപുരം ചാക്ക ബൈപാസിലെ മങ്ങിയ മഴക്കാഴ്ച. ശക്തമായ മഴയിൽ റോഡ് കാണാതായതിനെ തുടർന്ന് ഏറെ നേരം വാഹനങ്ങൾ പാതയോരത്ത്​ നിർത്തിയിടേണ്ടിവന്നു               ചി​ത്രം –ബിമൽ തമ്പി

മഴക്കെടുതി; വെള്ളക്കെട്ടും കടലാക്രമണവും രൂക്ഷം: ജില്ലയില്‍ 60 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

തിരുവനന്തപുരം: തിമിർത്തുപെയ്​ത മഴക്കും വീശിയടിച്ച കാറ്റിനും ശമനം വ​െന്നങ്കിലും നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്​ രൂക്ഷം. എങ്കിലും വ്യാഴാഴ്​ച രാവിലെ മുതൽ ഇടവിട്ട്​ ശക്തമായ മഴ നഗരത്തിൽ പലയിടത്തും അനുഭവപ്പെട്ടു. തീരമേഖലയിൽ കടലാക്രമണം പലയിടത്തും വലിയ ദുരിതമാണ്​ ഉണ്ടാക്കിയിരിക്കുന്നത്​.നിരവധിവീടുകൾ തകരുകയും ഒ​േട്ടറെ വീടുകൾ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്​തു.

പട്ടം, പൂജപ്പുര, പേരൂർക്കട തുടങ്ങി സ്​ഥലങ്ങളിൽ മരങ്ങൾ കടപുഴകിയത്​ ഫയർഫോഴ്​സ്​ എത്തി നീക്കംചെയ്​തു. കഴിഞ്ഞ ദിവസങ്ങളിൽ വിശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകിയത്​ മുറിച്ചുമാറ്റുന്ന ജോലികൾ ഫയർഫോഴ്​സ്​ ഇന്നലെയും തുടർന്നു. താറുമാറായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്ന ജോലികൾ വൈദ്യുതിവകുപ്പും നിർവഹിച്ചു. മഴയിലും കടൽക്ഷോഭത്തിലും വീടുകൾ നഷ്​ടപ്പെട്ടവർക്കും ഭാഗികമായി കിടപ്പാടം തകർന്നവർക്കുമായി നഗരത്തിൽ ഒമ്പതിടങ്ങളിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുകയാണ്​. മഴക്കെടുതിയെത്തുടര്‍ന്ന് 60 കുടുംബങ്ങളിൽ നിന്നായി 502 പേരെ മാറ്റിപ്പാർപ്പിച്ചു.

171 വീടുകൾ ഭാഗികമായും ആറ്​ വീടുകൾ പൂർണമായും തകർന്നു. ജില്ലയിലെ മറ്റ്​ നാശനഷ്​ടങ്ങൾ കണക്കാക്കി വരുന്നതായി തഹസിൽദാർ അറിയിച്ചു. നീരൊഴുക്ക്​ വർധിച്ചതോടെ നെയ്യാർഡാമി​െൻറ നാല്​ ഷട്ടറുകളും 25 സെൻറിമീറ്റർ കൂടി ഉയർത്തി. നേര​േത്ത 50 സെൻറീമീറ്റർ ഉയർത്തിയിരുന്നു.

ചിറയിന്‍കീഴ് താലൂക്കില്‍ മൂന്ന്​ ക്യാമ്പുകളിലായി 16 കുടുംബങ്ങളിലെ 64 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ 12 വീടുകള്‍ക്ക്​ കേടുപാടുകള്‍ പറ്റി. തിരുവനന്തപുരം താലൂക്കില്‍ 27 കുടുംബങ്ങളിലെ 71 പേരെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഒരു വീട് പൂര്‍ണമായും 24 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

നെയ്യാറ്റിന്‍കര താലൂക്കില്‍ 15 കുടുംബങ്ങളിലെ 53 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 38 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാട്ടാക്കട താലൂക്കില്‍ രണ്ടു കുടുംബങ്ങളിലെ 13 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ഇവിടെ മൂന്ന്​ വീടുകള്‍ പൂര്‍ണമായും 27 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നെടുമങ്ങാട് താലൂക്കില്‍ രണ്ട്​ വീടുകള്‍ പൂര്‍ണമായും 21 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വര്‍ക്കല താലൂക്കില്‍ 11 വീടുകള്‍ക്ക്​ കേടുപാടുണ്ടായി.

ഗൃഹനാഥനും മകനും മണ്ണിനടിയിൽ കുടുങ്ങി

കാട്ടാക്കട: വീടിന് പിന്നിലെ മണ്ണിടിഞ്ഞുവീണ് ഗൃഹനാഥനും മകനും മണ്ണിനടിയിലായി. അഗ്​നിശമനസേനയെത്തി മണ്ണ് നീക്കി ഇരുവരെയും രക്ഷിച്ചു. കള്ളിക്കാട് ഇടവാച്ചലിൽ കുര്യാസ് പാറപ്പുറത്ത് പറമ്പിൽ വീട്ടിൽ അഗസ്ത്യൻ ജോസഫ്(62), മകൻ ബിനീഷ്(36) എന്നിവരാണ് കഴുത്തറ്റം മണ്ണിനടിയിലായത്. വ്യാഴാഴ്ച പുലർച്ച മൂന്നോടെയായിരുന്നു അപകടം. മഴ പെയ്യുന്നതിനിടെ വീടിന് പിന്നിൽ തിട്ടയായി ഉള്ള സ്ഥലത്തുനിന്നും മണ്ണ് വീഴുന്ന ശബ്​ദം കേട്ട് വീടിന് പിന്നിലേക്ക്​ ഇറങ്ങിയ ഇരുവർക്കും മേലേക്ക്​ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. 45 അടിയോളം ഉയരമുള്ള കുന്ന് ഇടിച്ചാണ് വീട് പണിതിരുന്നത്.

മാറനല്ലൂർ

കരിങ്ങൽ നീലാംകോണം ചാനൽക്കര കോളനിയിലെ വിശാലം, സുനിത, ബിനു, കമലാഭായി, ലീല എന്നിവരുടെ വീടുകളാണ് തകർന്നത്. ചൊവ്വാഴ്ച രാത്രി എ​േട്ടാടെയായിരുന്നു അപകടം. ആദ്യം വിശാലത്തി​െൻറ വീടാണ് തകർന്നത്. തുടർന്ന് സുനിത, ബിനു എന്നിവരുടെ വീടും ചുറ്റുമതിലും തകർന്ന് താഴ്ഭാഗത്തുള്ള കമലാഭായി, ലീല എന്നിവരുടെ വീടുകൾക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. കമലാഭായിയുടെ മകൻ രാജു, ചെറുമകൻ രാഹുൽ എന്നിവർ മണ്ണിനടിയിൽപെട്ടു. നാട്ടുകാർ വളരെ പണിപ്പെട്ടാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. വീടുകൾ പൂർണമായും തകർന്നതോടെ വീട്ടുപകരണങ്ങളും മറ്റ് വില പിടിപ്പുള്ള രേഖകളും എല്ലാം മണ്ണിനടിയിലായി. വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.

വാഹനത്തിന് പുറത്ത് മരം വീണ​ു

വെള്ളറട: കനത്ത കാറ്റിലും മഴയിലും പ്ലാവ് കടപുഴകി ​േടാറസ് ലോറിക്കുമീതെ പതിച്ചു. ചൂണ്ടിക്കല്‍ മണത്തോട്ടം റോഡിലാണ്​ അപകടം. മരച്ചില്ല വീണ്​ വൈദ്യുതിക്കാലും മറിഞ്ഞ​ു വീണ​ു.​ ഡ്രൈവറും രണ്ട് തൊഴിലാളികളും അത്ഭുതകരമായി രക്ഷപ്പെട്ടു.

കിണര്‍ ഇടിഞ്ഞുതാണു

മാറനല്ലൂർ: മഴയെതുടർന്ന് കിണര്‍ ഇടിഞ്ഞുതാണു. വീട്ടമ്മ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. കൂവളശ്ശേരി മടത്തുവിള ശാരദ മന്ദിരത്തിൽ വിജയലക്ഷ്മിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാണത്​.

ചിറയിൻകീഴ് താലൂക്കിൽ വെള്ളപ്പൊക്ക ഭീഷണി

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്കിൽ വെള്ളപ്പൊക്ക ഭീഷണിയെതുടർന്ന് 41 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ മാറ്റി.

അഞ്ചുതെങ്ങ് ബി.ബി.എൽ.പി.എസ്, അഞ്ചുതെങ്ങ് സെൻറ്​ ജോസഫ് എച്ച്.എസ്.എസ്, കൂന്തള്ളൂർ പടനിലം ജി.എൽ.പി.എസ്, ആറ്റിങ്ങൽ വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആറ്റിങ്ങൽ കുന്നുവാരം യു.പി.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്.

ബി.ബി.എൽ.പി.എസിൽ 14 കുടുംബങ്ങളിലായി 33 പേരാണുള്ളത്. സെൻറ്​ ജോസഫിൽ 11 കുടുംബങ്ങളിലായി 31 പേരുണ്ട്. പടനിലം സ്കൂളിൽ ഏഴ്​ കുടുംബങ്ങളിലായി 27 പേരുണ്ട്. വിദ്യാധിരാജ സ്കൂളിൽ 10 കുടുംബങ്ങളിലായി 34 പേരാണുള്ളത്.കുന്നുവാരം സ്കൂളിൽ ഒരു കുടുംബത്തിലെ മൂന്നുപേരാണുള്ളത്.

താലൂക്കിൽ എട്ട്​ വീടുകൾക്ക് ഭാഗികമായി നാശനഷ്​ടം സംഭവിച്ചു. അഴൂർ വില്ലേജിൽ ശോഭനയുടെ എ.എസ് ഭവനം, വെള്ളൂർ ഊന്നൻകല്ലിൽ സുനിലി​െൻറ സ്നേഹ ഭവനം, കിഴുവിലം പഞ്ചായത്തിൽ ശ്രുതിയുടെ എം.എസ് ഭവനം, കുഴിയിൽമുക്ക് ഷീലയുടെ കൊച്ചു കടമ്പറവീട്, ഇടയ്ക്കോട് വില്ലേജിൽ തുളസിയുടെ ടി.എസ് ഭവൻ എന്നിവക്കാണ് കൂടുതൽ നഷ്​ടം സംഭവിച്ചതെന്ന് ഡെപ്യൂട്ടി തഹസിൽദാർ വേണു പറഞ്ഞു.

അവനവഞ്ചേരി വില്ലേജിൽ കൊട്ടിയേട് പണ്ടുവിളാകം കോളനി വെള്ളത്തിലായി. വാമനപുരം നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതാണ് കാരണം.ഇവിടെയുള്ളവരെയാണ് വിദ്യാധിരാജ സ്കൂളിലും കുന്നുവാരം യു.പി.എസിലും പാർപ്പിച്ചിരിക്കുന്നത്.

നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻമാരായ എസ്. ഷീജ, ഗിരിജ, വാർഡ് കൗൺസിലർ ആർ. രാജു, കൗൺസിലർമാരായ എസ്. സുഖിൽ, വി.എസ്. നിതിൻ, സംഗീതറാണി, വില്ലേജ് ഓഫിസർ മനോജ്, ഫീൽഡ് അസിസ്​റ്റൻറ്​ മനോജ്, ജെ.എച്ച്.ഐ ആരീഷ്, നഗരസഭ വളൻറിയർമാർ, പൊലീസ്, ഫയർ ആൻഡ് റസ്ക്യൂ സർവിസ് എന്നിവരടങ്ങുന്ന സംഘമാണ് പണ്ടുവിളാകം കോളനിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.


Tags:    
News Summary - Rain; Extreme levels of flood danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.