പൂജപ്പുര ജയിലിൽ 'റേഡിയോ ഫ്രീഡം സിംഫണി'

തിരുവനന്തപുരം: പൂജപ്പുര ജയിലിലെ തടവുകാർക്ക് ഇനി വിശ്രമവേളകൾ ആനന്ദകരമാക്കാം. ഇതിനായി ജയിലിനുള്ളിൽ റേഡിയോ ചാനൽ പ്രക്ഷേപണം ആരംഭിച്ചു. ഫ്രീഡം സിംഫണി എന്നാണ് പുതിയ ചാനലിെൻറ പേര്. സ്വിച്ച് ഓൺ കർമം ശനിയാഴ്ച ജയിൽമേധാവി ഋഷിരാജ് സിങ്​ നിർവഹിച്ചു.

ജയിലിലെ അന്തേവാസികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരോട് സംവദിക്കാനുള്ള കൂടുതൽ മാർഗങ്ങൾ കണ്ടെത്തുകയുമാണ്​ ലക്ഷ്യം. അഞ്ച് അന്തേവാസികളെ നിരന്തരം പരിശീലിപ്പിച്ചും സ്വകാര്യ എഫ്.എം. ചാനലുകൾ കേൾപ്പിച്ചുമാണ് വാർത്തെടുത്തത്​. സ്വകാര്യ എഫ്.എമ്മിനോട് കിടപിടിക്കുന്നരീതിൽ, ആദ്യ ഘട്ടത്തിൽ നേരത്തേ റെക്കോഡ്​ ചെയ്​തിട്ടാണ് കേൾപ്പിക്കുന്നത്​. ഭാവിയിൽ ഇത് ലൈവ് റേഡിയോ ആക്കാനുള്ള ശ്രമമുണ്ട്​.

ഓഡിയോഗ്രാഫി കോഴ്സ് പാസായവരും ഈ റേഡിയോ ജോക്കികളിലുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിലും ജയിൽ റേഡിയോ പ്രവർത്തിക്കുന്നു. തുടക്കത്തിൽ ആഴ്ചയിൽ ഒരുദിവസം ഒരു മണിക്കൂർ വീതമുള്ള പരിപാടിയാകും പ്രക്ഷേപണം ചെയ്യുക. തടവുകാരുടെ കഥകൾ, കവിത, ലേഖനങ്ങൾ, ചിത്രരചനകൾ എന്നിവ സമാഹരിച്ച് 'സൃഷ്​ടി' എന്ന പേരിൽ പുറത്തിറക്കിയ മാഗസിനിെൻറ പ്രകാശന കർമവും ജയിൽമേധാവി നിർവഹിച്ചു.

Tags:    
News Summary - Radio Freedom Symphony at Poojappura Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.