ചല്ലിമുക്ക്​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രിയദർശിനി സാംസ്​കാരിക വേദിയുടെ ഉത്​ഘാടനം അടൂർ പ്രകാശ്​ എം.പി നിർവ്വഹിക്കുന്നു

സാംസ്​കാരിക വേദി ഉത്​ഘാടനവും മൊബൈൽ ഫോൺ വിതരണവും

പാലോട്​: ചല്ലിമുക്ക്​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രിയദർശിനി സാംസ്​കാരിക വേദിയുടെ ഉത്​ഘാടനം അടൂർ പ്രകാശ്​ എം.പി നിർവ്വഹിച്ചു. എസ്​.എൻ.യു.പി.എസ്​ കൊല്ലായിൽ, ഗവ: എൽ.പി.എസ്​ താന്നിമൂട്​ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള മൊബൈൽഫോൺ വിതരണവും ചടങ്ങിൽ നടന്നു. ബിരിയാണി ചലഞ്ച്​ നടത്തിയാണ്​ മൊബൈൽ ഫോണുകൾക്കുള്ള പണം കണ്ടെത്തിയത്​.ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുകയും ചെയ്​തു.


കെ.പി.സി.സി സെക്രട്ടറി എം.എം. നസീർ, കെ.പി.സി.സി നിർവ്വാഹക സമിതി അംഗം ആനാട്​ ജയൻ, ജില്ലാ പഞ്ചായത്ത്​ അംഗം സോഫി തോമസ്​, പെരിങ്ങമ്മല​ പഞ്ചായത്ത്​ പ്രസിഡൻറ്​ ഷിനു മടത്തറ തുടങ്ങിയവർ പ​െങ്കടുത്തു. പ്രിയദർശിനി സാംസ്​കാരിക വേദി പ്രസിഡൻറ്​ സന്തോഷ്​ മോഹൻ അധ്യക്ഷതവഹിച്ചു. ട്രഷറർ ശ്യാംജിത്ത്​ നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.