???????? ????????? ?????????? ?????????? ?????????.

പൊലീസിനെ ആക്രമിച്ച സംഭവം: മുഖ്യപ്രതി പിടിയില്‍.

വെളളറട: കാരക്കോണത്ത് ചേരിതിരിഞ്ഞ് അക്രമം നടത്തുന്നതിനിടയില്‍ തടയാനെത്തിയ വെള്ളറട പൊലീസിനെ മര്‍ദ്ദിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിലായി. സംഭവത്തില്‍ ഒന്നാം പ്രതിയായ കാരക്കോണം കിഴക്കിന്‍കര വീട്ടില്‍ സോജന്‍ (30) ആണ് പിടിയിലായത്. പാലിയോട് കാവില്‍ റോഡരികത്തു വീട്ടില്‍ വൈശാഖ് (20) ധനുവച്ചപുരം സ്വദേശി അനൂപ് (30) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

 സെപ്റ്റംബര്‍ 11 നാണ് വെള്ളറട പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സുരേഷ് കുമാര്‍, ഡ്രൈവര്‍ അരുണ്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.ഇവരെ ചവിട്ടുകയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. യിരുന്ന പൊലീസ് സംഘം ചേരിതിരിഞ്ഞ് അക്രമം നടത്തിയ അക്രമസംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടയില്‍ ഇവര്‍ക്ക് നേരെ ആക്രമണം നടക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്തവരുടെ ഒപ്പമുണ്ടായിരുന്നവരാണ് പൊലീസുകാരെ ആക്രമിച്ചത്. പൊലീസുകാരുടെ ലാത്തി തകര്‍ത്ത അക്രമികള്‍ യൂണിഫോം വലിച്ചു കീറുകയും ചെയ്തു.സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മ്രതുല്‍കുമാര്‍, സബ് ഇന്‍സ്പക്ടര്‍ ആന്റണി ജോസഫ് നേറ്റോടുടെയും നേത്രത്വത്തിലുള്ള സംഘമാണ് കാരക്കോണത്ത് തെളിവെടുപ്പിന് എത്തിച്ചത്.


Tags:    
News Summary - Police attack case one arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.