ഇര്‍ഫാൻ

പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

വെഞ്ഞാറമൂട് (തിരുവനന്തപുരം): പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. ഭരതന്നൂര്‍ ഗവ. ഹയർ സെക്കൻഡറി വിദ്യാര്‍ഥിയും താഴെ പാങ്ങോട് ദാറുല്‍ ഹുദയില്‍ ഷാജിയുടെയും, നാസിലയുടെയും മകനുമായ ഇര്‍ഫാനാണ് (17) മരിച്ചത്. ഒപ്പണ്ടായിരുന്ന സുഹുത്ത് പാങ്ങോട് സ്വദേശി ആഷിർ (17) ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി കുമ്മില്‍ തുളസിമുക്കില്‍ വച്ചായിരുന്നു അപകടം. പിന്നാലെ പരിക്കേറ്റവരെ നാട്ടുകാര്‍ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇര്‍ഫാനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്കി. ഭരതന്നൂര്‍ ജി.എച്ച്.എസ്.എസിലും വീട്ടിലും പൊതു ദര്‍ശനത്തിന് വെച്ചു. അധ്യാപകരും സുഹൃത്തുക്കളും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിന് പേര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. ഇഷാന, ഫര്‍ഹാന എന്നിവര്‍ സഹോദരങ്ങളാണ്.

Tags:    
News Summary - Plus Two Student Died After Bike Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.