PKG100. നിമിഷയുടെ വധശിക്ഷക്ക്​ സ്​റ്റേ: നാടിന്​ ആശ്വാസം

നിമിഷയുടെ വധശിക്ഷക്ക്​ സ്​റ്റേ: നാടിന്​ ആശ്വാസം കൊല്ലങ്കോട്: യമനിൽ മലയാളി യുവതിയുടെ വധശിക്ഷക്ക് സ്​റ്റേ നൽകിയതി​ൻെറ ആശ്വാസത്തിലാണ് നാട്ടുകാർ. യമൻ പൗരനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ച കേസിൽ യമനിൽ നഴ്സായ കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷ അപ്പീൽ കോടതി കഴിഞ്ഞയാഴ്​ച ശരിവെച്ചിരുന്നു. ജുഡീഷ്യൽ കൗൺസിലിനെ നിമിഷ പ്രിയ സമീപിച്ചതിനെ തുടർന്ന് കൗൺസിൽ അപ്പിൽ സ്വീകരിച്ചതോടെയാണ് വധശിക്ഷക്ക് സ്​റ്റേയുണ്ടായത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യമൻ പൗരനായ തലാൽ അബ്​ദു മഹ്ദിയെ നിമിഷ കൊലപ്പെടുത്തിയെന്നാണ്​ കേസ്​. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താൻ കൃത്യം നടത്തിയതെന്ന് നിമിഷ കോടതിയിൽ സമ്മതിച്ചു. വധശിക്ഷ ഇളവ്​ ചെയ്യണമെന്നാവശ്യപ്പട്ട് നിമിഷയുടെ അമ്മ പ്രേമ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുഖേന നിവേദനം നൽകിയെങ്കിലും വധശിക്ഷ ശരിവെക്കുകയായിരുന്നു. യാക്കര സ്വദേശിയായ ഭർത്താവ് വേലായുധനുമായി തെറ്റിപ്പിരിഞ്ഞ നിമിഷ പ്രിയയുടെ അമ്മ പ്രേമ തേക്കിൻചിറയിൽ വീടുവെച്ച് നിമിഷയോടൊപ്പം താമസിച്ചു. നെന്മേനി എൽ.പി സ്കൂളിലും യോഗിനിമാത ഹൈസ്കൂളിലും പഠനം പൂർത്തിയാക്കിയ നിമിഷ പ്രിയ കുറവിലങ്ങാട് സ്വകാര്യ നഴ്സിങ് സ്ഥാപനത്തിലും പിന്നീട് ബംഗളൂരുവിലും നഴ്സിങ് പഠനം പൂർത്തിയാക്കി. തൊടുപുഴ സ്വദേശി ടോമി തോമസിനെ 2012ൽ വിവാഹം ചെയ്ത ശേഷം ഇരുവരും യമനിൽ പോയി. ടോമി സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലി നേടി. തുടർന്ന് യമൻ പൗരനായ തലാൽ അബ്​ദു മഹ്ദിയുമായി ചേർന്ന് സ്വന്തമായി ക്ലിനിക് തുടങ്ങി. ഇതിനിടെ ടോമി-നിമിഷ ദമ്പതിൾക്ക്​ പെൺക്കുട്ടി ജനിച്ചു. ടോമി തോമസ് മകളുമായി നാട്ടിലെത്തി. ഇതിനിടെ തലാൽ അബ്​ദു മഹ്ദിയെ നിമിഷ വിവാഹം ചെയ്തതായി പറയുന്നു. ക്ലിനിക്കുമായി ബന്ധപ്പെട്ട്​ ഇവർ തമ്മിലുണ്ടായ സാമ്പത്തിക തർക്കങ്ങളും നിയമ നടപടികളുമാണ് കൊലപാതകത്തിൽ കലാശിച്ചത്. വധശിക്ഷയുമായി ബന്ധപ്പെട്ട കോടതി ചെലവുകൾക്കായി നിമിഷയുടെ കൊല്ലങ്കോ​ട്ടെ വീട്​ വിറ്റിരുന്നു. pew nimisha pew nimisha house: കൊല്ലങ്കോട് തേക്കിൻചിറയിലെ നിമിഷയുടെ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.