വാര്‍ഡ് മെമ്പറെ കമ്പി കൊണ്ട് അടിച്ച് മുറിവേല്‍പ്പിച്ച പ്രതികളില്‍ ഒരാള്‍ പിടിയില്‍
പാറശ്ശാല: വാര്‍ഡ് മെമ്പറെ മര്‍ദികയും കമ്പി കൊണ്ട് അടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്ത കേസിലെ ഒരാള്‍ പിടിയില്‍. ആറയൂര്‍ മുട്ടത്തറ മൂല വീട്ടില്‍ കുഞ്ചു എന്ന് വിളിക്കുന്ന രാജേഷ് (26) നെയാണ് പാറശാല പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ജൂലൈ 22ന് രാത്രി ഒന്‍പതിന് ആറയൂര്‍ എ.ജി. ചര്‍ച്ചിനു സമീപത്ത് വച്ച് ചെങ്കല്‍ പഞ്ചായത്തിലെ കൊറ്റാമം വാര്‍ഡ് മെമ്പറും ആറയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ ഡി. ഷീബുവിനെ അഞ്ചംഗ സംഘം മർദിക്കുകയും കമ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ ചിലവില്‍ ആറയൂര്‍ പുതുകുളം ഭാഗത്ത് വണ്ടിച്ചിറ തോടിനു കുറുകെ പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനം ചെങ്കന്‍ പഞ്ചായത്ത് ഭരണ സമിതി കോടതി മുഖേന സ്‌റ്റേചെയ്തിരുന്നു. സ്വകാര്യ വ്യക്തിക്ക് മാത്രം ഉപകാരപ്രദമാവുന്ന തരത്തിലായിരുന്നു നിർമാണം. ഇതിന്‍റെ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.