Posted On
date_range Updated On
date_range കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് ടണ്‍ റേഷനരി പിടികൂടി
പാറശ്ശാല: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് ടണ്‍ റേഷനരി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പാറശ്ശാല െപാലീസ് അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് സ്വദേശി അജിന്‍(38), ഉച്ചക്കട സ്വദേശി സൈമണ്‍(45) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രി വാഹനപരിശോധനയില്‍ അമിത വേഗത്തില്‍ വന്ന രണ്ടുവാഹനം പരിശോധിച്ചപ്പോഴാണ് റേഷനരി കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ റേഷന്‍കടയില്‍ നിന്ന് സംഭരിക്കുന്ന അരി, കളിയിക്കാവിള അതിര്‍ത്തിയിലെ സ്വകാര്യ ഗോഡൗണുകളില്‍ എത്തിച്ച് കേരളത്തില്‍ വില്‍പന നടത്തുകയാണ് സംഘത്തിന്റെ രീതി.
പിടിച്ചെടുത്ത അരി സിവില്‍ സപ്ലൈസിന് കൈമാറുമെന്ന് െപാലീസ് അറിയിച്ചു. സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ അരുണ്‍, സബ് ഇന്‍സ്പക്ടര്‍ സുജിത്ത്, ഗ്രേഡ് എസ്.ഐ ഗസ്റ്റണ്‍ മത്യാസ്, ഡ്രൈവര്‍ പോള്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.