റം​ഷാ​ദ്

മി​ന്ന​ല്‍വേ​ഗ​ത്തി​ല്‍ മോ​ഷ​ണ​പ​ര​മ്പ​ര; യു​വാ​വും സ​ഹാ​യി​യാ​യ മാ​താ​വും പി​ടി​യി​ല്‍

പാ​റ​ശ്ശാ​ല: മി​ന്ന​ല്‍വേ​ഗ​ത്തി​ല്‍ മോ​ഷ​ണ​പ​ര​മ്പ​ര ന​ട​ത്തു​ന്ന യു​വാ​വും സ​ഹാ​യി​യാ​യ മാ​താ​വും പി​ടി​യി​ല്‍.

പാ​റ​ശ്ശാ​ല കൊ​റ്റാ​മം ഷ​ഹാ​ന മ​ന്‍സി​ലി​ല്‍ റം​ഷാ​ദ് (20), മോ​ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍ക്കാ​ന്‍ സ​ഹാ​യി​ച്ച മാ​താ​വ് റ​ഹ്മ​ത്ത് (49) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സ്പ​ഷ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന്​ മോ​ഷ്​​ടി​െ​ച്ച​ടു​ക്കു​ന്ന കാ​ര്‍, ബൈ​ക്കു​ക​ള്‍ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി അ​തി​വേ​ഗം മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്​​ടി​ച്ച് ക​ട​ക്കു​ന്ന​താ​ണ് റം​ഷാ​ദിെൻറ രീ​തി.

ക​ഴി​ഞ്ഞ 22ന് ​രാ​വി​ലെ 5.40ന് ​വെ​ള്ള​നാ​ട് കു​ള​ക്കോ​ട്ട് യോ​ഗ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യെ കാ​റി​ലെ​ത്തി​യ റം​ഷാ​ദ് വെ​ട്ടു​ക​ത്തി കാ​ട്ടി മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചു​പ​റി​ച്ച് ക​ട​ന്നു. പോ​കും​വ​ഴി​യി​ല്‍ വി​ള​പ്പി​ല്‍ശാ​ല റോ​ഡി​ല്‍ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ച് കാ​റി​ല്‍ത​ന്നെ ര​ക്ഷ​പ്പെ​ട്ടു പോ​കു​ക​യാ​യി​രു​ന്നു.

മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച കാ​ര്‍ തി​രു​വ​ല്ല​ത്ത് ഉ​പേ​ക്ഷി​ച്ച​തി​നു​ശേ​ഷം മ​റ്റൊ​രു കാ​ര്‍ മോ​ഷ്​​ടി​ച്ച് നെ​യ്യാ​റ്റി​ന്‍ക​ര​യി​ലെ പി​രാ​യും​മൂ​ടി​ന് സ​മീ​പ​മെ​ത്തി. പാ​ല​ത്തി​ന്​ സ​മീ​പം കാ​ര്‍ നി​ര്‍ത്തി​യ​ശേ​ഷം അ​വി​ടെ ക​ണ്ട ഒ​രു ബൈ​ക്ക് ക​വ​ര്‍ന്ന് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന് അ​ന്ന് വൈ​കീ​ട്ട് ഉ​ദി​യ​ന്‍കു​ള​ങ്ങ​ര​യി​ലെ​ത്തി ബൈ​ക്ക്‌​റോ​ഡ് വ​ശ​ത്ത് പാ​ര്‍ക്ക് ചെ​യ്ത​ശേ​ഷം സ​മീ​പ​ത്ത് ക​ണ്ട വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ഉ​ട​മ​യു​ടെ ബൈ​ക്ക് ക​വ​ര്‍ന്ന് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം സു​ഹൃ​ത്തു​മാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ ചാ​രോ​ട്ടു​കോ​ണം ജ​ങ്​​ഷ​നി​ല്‍ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് റം​ഷാ​ദി​െൻറ കൈ​ക്ക് പ​രി​ക്കേ​റ്റ​ത്.

ഓ​ട്ടോ​യി​ല്‍ നെ​യ്യാ​റ്റി​ന്‍ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി പേ​ര് മാ​റ്റി​പ്പ​റ​ഞ്ഞ് കൈ​യി​ല്‍ പ്ലാ​സ്​​റ്റ​റി​ട്ട്​ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. മോ​ഷ്​​ടി​ച്ച സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ റ​ഹ്മ​ത്ത് നെ​യ്യാ​റ്റി​ന്‍ക​ര​യി​ലെ സ്വ​കാ​ര്യ ജ്വ​ല്ല​റി​യി​ല്‍ വി​ല്‍പ​ന ന​ട​ത്തി​യി​രു​ന്നു.

സ്പ​ഷ​ല്‍ സ്‌​ക്വാ​ഡ് എ​സ്.​ഐ​മാ​രാ​യ ഷി​ബു​കു​മാ​ര്‍, പോ​ള്‍വി​ന്‍, പാ​റ​ശ്ശാ​ല എ​സ്.​ഐ ശ്രീ​ജി​ത്ത് ജ​നാ​ര്‍ദ​ന​ന്‍, പ്ര​വീ​ണ്‍ ആ​ന​ന്ദ്, അ​നി​ഷ് തു​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - theft series youth and mother arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.