ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യെ​ത്തി​യ വാ​ഹ​ന​ത്തി​ലെ തീ ​അ​ണ​യ്​​ക്കു​ന്നു

പാ​റ​ശ്ശാ​ല: ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യെ​ത്തി​യ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ക ഇ​ട​പെ​ട​ലി​ലൂ​ടെ വ​ന്‍ദു​ര​ന്തം ഒ​ഴി​വാ​യി. ബു​ധ​നാ​ഴ്ച രാ​വി​ലെ 11 ഒാ​ടെ കൊ​റ്റാ​മം പു​തു​ക്കു​ള​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

സ​മീ​പ​ത്തെ വീ​ട്ടി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ന​ല്‍കി​യ​ശേ​ഷം ജീ​വ​ന​ക്കാ​ര​ൻ തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​െൻറ അ​ടി​ഭാ​ഗ​ത്തു​നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തു​ട​ര്‍ന്ന് നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടു​ക​യും വ​ള​രെ പെ​ട്ടെ​ന്ന് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 50 ഓ​ളം സി​ലി​ണ്ട​റു​ക​ള്‍ നീ​ക്കം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. അ​ടു​ത്ത വീ​ടു​ക​ളി​ല്‍നി​ന്ന് ഹോ​സ് ഉ​പ​യോ​ഗി​ച്ച് വെ​ള്ള​മൊ​ഴി​ച്ചാ​ണ്​ തീ​കെ​ടു​ത്തി​യ​ത്.

ഇ​തി​നി​ടെ പാ​റ​ശ്ശാ​ല- നെ​യ്യാ​റ്റി​ന്‍ക​ര അ​ഗ്‌​നി​ശ​മ​ന​സേ​ന​ക​ളി​ല്‍നി​ന്ന്​ മൂ​ന്ന് ഫ​യ​ര്‍ഫോ​ഴ്‌​സ് വാ​ഹ​ന​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി. വാ​ഹ​ന​ത്തി​ലു​ണ്ടാ​യ ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത കാ​ര​ണം. 

Tags:    
News Summary - The vehicle carrying the gas cylinder caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.