അജയന്
Posted On
date_range Updated On
date_range ബോണ്ട് വ്യവസ്ഥ ലംഘിച്ച പ്രതി അറസ്റ്റില്‍
പാറശ്ശാല: കോടതിയിൽ നല്ലനടപ്പിന് സമാധാന ബോണ്ട് വെച്ചശേഷം ലംഘിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടയാൾ അറസ്റ്റിൽ. പാറശ്ശാല പൊലീസ് സ്റ്റേഷന് പരിധിയിൽ ക്രമിനല്‍ കേസുകളിൽ പ്രതിയായ തിരുവനന്തപുരം പരശുവയ്ക്കല്‍ വില്ലേജില്‍ കൊറ്റാമം കുണ്ടുവിള അജയനാണ് (39) പിടിയിലായത്. പ്രതിയെ പാറശ്ശാല ഇന്‍സ്പെക്ടര്‍ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തില്‍ എസ്.ഐ ഷാജി, സി.പി.ഒ ഷാജന് സംഗീത് എന്നിവരാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.