തീപിടിച്ച പുകപ്പുര
Posted On
date_range Updated On
date_range റബര്‍ പുകപ്പുരക്ക് തീപിടിച്ചു
പാറശ്ശാല: റബര്‍ ഷീറ്റ് പുകപ്പുര തീപിടിച്ച് നശിച്ചു. ധനുവച്ചപുരം കീഴെ വീട്ടുവിളാകത്ത് വീട്ടില്‍ സദാനന്ദന്റെ പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന റെഡിമെയ്ഡ് പുകപ്പുരക്കാണ് തിങ്കളാഴ്ച ഉച്ചയോടെ തീപിടിച്ചത്. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. തീപിടിത്തത്തില്‍ മൂന്നോളം റബര്‍ മരങ്ങളും നശിച്ചു. നാട്ടുകാരും നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സും തീ നിയന്ത്രണവിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.