സ്റ്റാലിന്
പോക്‌സോ കേസ് പ്രതി പൊലീസിനെ ആക്രമിച്ചു; എ.എസ്.ഐക്ക് പരിക്ക്
പാറശ്ശാല: പോസ്‌കോ കേസ് പ്രതിയുടെ ആക്രമണത്തിൽ എ.എസ്.ഐക്ക് പരിക്ക്. പിടികൂടുന്നതിനിടെയാണ് ഒളിവിലായിരുന്ന പ്രതി പൊലീസിനെ ആക്രമിച്ചത്. 2010ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കളിയിക്കാവിള കാളച്ചന്തക്ക് സമീപം ആർ.സി സ്ട്രീറ്റില്‍ സ്റ്റാലിനാണ് (36) ആക്രമി.
12 വര്‍ഷമായി ഒളിവിലായിരുന്ന പ്രതി കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയ്ക്കു സമീപം ഇഞ്ചിവിളയില്‍ വന്നെന്ന വിവരമറിഞ്ഞാണ് പാറശ്ശാല എസ്.ഐ ജിതിന്‍വാസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയത്. ബലപ്രയോഗത്തിലൂടെ കീഴടക്കുന്നതിനിടെ പ്രതി അക്രമാസക്തനാവുകയായിരുന്നു.
എ.എസ്.ഐ ജോണിന് തലക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ പാറശ്ശാല ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.ഒമാരായ വിജയ് വിനോദ്, രാജേഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.