Posted On
date_range Updated On
date_range ഇരട്ടി വിലക്ക് അനധികൃത മദ്യവിൽപന; ഒരാള്‍ അറസ്റ്റില്‍
പാറശാല: കണ്ണറവിള ആലുംകുഴി റോഡരികില്‍ മദ്യവിൽപന നടത്തവേ കോട്ടുകാല്‍ പുത്തന്‍ വീട്ടില്‍ മനോഹരനെ (52) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ചിലെ അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത് കുമാറിന്‍റെ നേതൃത്വത്തില്‍ കണ്ണറവിള ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പ്രതിയില്‍ നിന്നും 13.5 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. ഇരട്ടിവിലക്കാണ് പ്രതി മദ്യം വിറ്റിരുന്നത്. അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നൂജു, ടോണി, ഹര്‍ഷകുമാര്‍, സ്റ്റീഫന്‍, സതീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.