Posted On
date_range Updated On
date_range വീട്ടിൽകയറി അമ്മയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു
പാറശ്ശാല: വീട്ടിൽ കയറി അമ്മയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാറശ്ശാല ഇഞ്ചിവിള ചെമ്മന്‍തട്ടുവിള വീട്ടില്‍ സുലോചനയും മകന്‍ ഷിബിനുമാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ കാരാളി തേവരുവിള പുത്തന്‍വീട്ടില്‍ സെന്തില്‍ റോയിയെ (41) പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍മദ്യപിച്ച് വെട്ടുകത്തിയുമായി എത്തിയ സെന്തില്‍ റോയി പ്രകോപനമില്ലാതെ ബഹളം വെക്കുകയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
സുലോചനയുടെ തലയിലും ഷിബിന്‍റെ കഴുത്തിലും വയറിലുമാണ് പരിക്കേറ്റത്. വെട്ടുകത്തിയുള്‍പ്പെടെ പ്രതിയെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ പാറശ്ശാല ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.