വി​ഷ​ഗു​ളി​ക ക​ഴി​ച്ച​ശേ​ഷം വനിതാ ഡോക്ടറെ ആക്രമിച്ച കേസില്‍ യുവാവ് അറസ്​റ്റില്‍


പാ​റ​ശ്ശാ​ല: വി​ഷ​ഗു​ളി​ക ക​ഴി​ച്ച​ശേ​ഷം പ​രി​ച​യ​ക്കാ​രി​യാ​യ വ​നി​താ ഡോ​ക്ട​റെ ആ​ക്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. കോ​ട്ടു​കാ​ല്‍ വ​ട്ട​വി​ള ച​രി​വി​ള രാ​ജ് നി​വാ​സി​ല്‍ ശ​ര​ത്ത് രാ​ജി​നെ​യാ​ണ്​ (27) തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ ഉ​ട​ൻ പാ​റ​ശ്ശാ​ല പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഡോ​ക്​​ട​റു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ 20നാ​യി​രു​ന്നു സം​ഭ​വം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​മ്പോ​ഴാ​ണ് യു​വാ​വും ഡോ​ക്ട​റും പ​രി​ച​യ​പ്പെ​ട്ട​ത്. 20ന് ​ഉ​ച്ച​ക്ക്​ ഇ​രു​വ​രും ഉ​ദി​യ​ന്‍കു​ള​ങ്ങ​ര​ക്ക്​ സ​മീ​പം കാ​റി​ല്‍ എ​ത്തി. കാ​റി​ലി​രു​ന്ന് സം​സാ​രി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ഡോ​ക്​​ട​റെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ള്‍ യു​വാ​വി​നെ പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് യു​വാ​വ് വി​ഷ​ഗു​ളി​ക ക​ഴി​ച്ച​താ​യി യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ പൊ​ലീ​സ്​ സ​ഹാ​യ​ത്തോ​ടെ യു​വാ​വി​നെ നെ​യ്യാ​റ്റി​ന്‍ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു.


Tags:    
News Summary - Man arrested for assaulting female doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.