ആം​ബ്രോ​സ്

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി അറസ്റ്റില്‍

പാ​റ​ശ്ശാ​ല: നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ചെ​ങ്ക​വി​ള​യി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍സ്‌​റ്റോ​ര്‍ എ​ന്ന പേ​രി​ല്‍ ഹോ​ള്‍സെ​യി​ല്‍ പ​ല​ച​ര​ക്ക് ക​ട ന​ട​ത്തി വ​ന്ന കാ​രോ​ട് ചെ​ങ്ക​വി​ള സ്വ​ദേ​ശി​യാ​യ ആം​ബ്രോ​സാ​ണ് പൊ​ഴി​യൂ​ര്‍ ​പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. പ​ല​ച​ര​ക്ക് ക​ട​യു​ടെ മ​റ​വി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വി​ല്‍പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​ത്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന്​ എ​ത്തി​ക്കു​ന്ന പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി അ​തി​ര്‍ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​ല്‍പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ഴി​യൂ​ര്‍ സി.​ഐ സ​തി​കു​മാ​റി​ന്റ നേ​തൃ​ത്വ​ത്തി​ലു​ള്ള ​പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ട​യി​ല്‍ നി​ന്ന്​ മൂ​ന്ന് ചാ​ക്കു​ക​ളി​ലാ​യി 1730 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്ക് 23,000 രൂ​പ​യോ​ളം വി​ല വ​രു​ന്ന​താ​ണ്.

Tags:    
News Summary - Arrested with prohibited tobacco products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.