എം.ഡി.എം.എ കടത്തുന്നതിനിടെ പിടിയിലായ സുമേഷ്
Posted On
date_range Updated On
date_range എം.ഡി.എം.എ കടത്തിയ യുവാവ് കസ്റ്റഡിയില്‍
പാറശ്ശാല: അമരവിളയില്‍ എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കു വന്ന സൂരജ് എന്ന ബസില്‍ യാത്രക്കാരനായിരുന്ന സുമേഷിനെയാണ് (25) അമരവിള ചെക് പോസ്റ്റിലെ വാഹന പരിശോധനക്കിടയില്‍ എക്‌സൈസ് സംഘം പിടികൂടിയത്.
18.35ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത് എക്‌സൈസ് സി.ഐ സന്തോഷ്, എസ്.ഐ രതീഷ്, സുധീഷ്, നന്ദകുമാര്‍, അഭിജിത്ത് തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നൽകി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.