പ​ണി​മു​ട​ക്കി​ന്റെ വി​ളം​ബ​ര​മ​റി​യി​ച്ച്​ സം​യു​ക്ത സ​മ​ര സ​മി​തി പാ​ള​യ​ത്ത് ന​ട​ത്തി​യ പ​ന്തം

കൊ​ളു​ത്തി പ്ര​ക​ട​നം

48 മണിക്കൂർ ദേശീയ പണിമുടക്ക് സമരോജ്ജ്വലം; മുഖ്യകേന്ദ്രം പാളയം

തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 48 മണിക്കൂർ ദേശീയ പണിമുടക്കിന് തുടക്കമായി. ഞായറാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കർഷകരുടെ ആറ് ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ഉടൻ അംഗീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

മോട്ടോർ വാഹന തൊഴിലാളികൾ, കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർവിസ് സംഘടനകൾ, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, എൽ.ഐ.സി, ബി.എസ്.എൻ.എൽ ജീവനക്കാരുടെ സംഘടനകൾ, അധ്യാപക സംഘടനകൾ, തുറമുഖ തൊഴിലാളികൾ എന്നിവരും വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരും പണിമുടക്കും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ രണ്ട് വാഹന പ്രചാരണജാഥകളും 182 കാൽനട പ്രചാരണ ജാഥകളും നടക്കും. നഗരത്തിലെ മുഖ്യസമരകേന്ദ്രം പാളയമാണ്.

പുളിമൂട്ടിൽ നിന്ന് ജാഥയായി എത്തി തിങ്കളാഴ്ച രാവിലെ 11ന് പണിമുടക്ക് പൊതുയോഗം ആരംഭിക്കും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. കെ.പി. രാജേന്ദ്രൻ, സോണിയ ജോർജ്, നീലലോഹിതദാസൻ നാടാർ, മാഹീൻ അബൂബക്കർ തുടങ്ങിയവർ പങ്കെടുക്കും.

വൈകീട്ട് നാലിന് സർഗോത്സവം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. തൊഴിലാളികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. ചൊവാഴ്‌ച രാവിലെ ട്രേഡ് യൂനിയൻ നേതാക്കളുടെ അഭിവാദ്യ പ്രസംഗവും കലാപരിപാടികളുമുണ്ടാകും. വൈകുന്നേരം അഞ്ചിന് പാളയത്ത് നിന്ന് പ്രകടനമായി ജി.പി.ഒക്ക് മുന്നിലെത്തി സമാപനയോഗം ആരംഭിക്കും. തിങ്കളാഴ്ച രാവിലെ മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടക്കും.

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാധ്യമ പ്രവർത്തകരുടെയും ജീവനക്കാരുടെയും സംഘടനകൾ കേസരിയിൽ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് പ്രകടനം നടത്തും.

പണിമുടക്ക് വിജയിപ്പിക്കാൻ അധ്വാനിക്കുന്ന മുഴുവൻ ജനവിഭാഗങ്ങളോടും ജനാധിപത്യ വിശ്വാസികളോടും ഓൾ ഇന്ത്യ യുനൈറ്റഡ് ട്രേഡ് യൂനിയൻ സെന്റർ (എ.ഐ.യു.ടി.യു.സി) സംസ്ഥാന പ്രസിഡന്‍റ് ആർ. കുമാർ, സെക്രട്ടറി വി.കെ. സദാനന്ദൻ എന്നിവർ അഭ്യർഥിച്ചു.

ആശുപത്രി സേവനങ്ങൾ, പാൽ, പത്രം, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ആംബുലൻസ്, മെഡിക്കൽ സ്റ്റോർ, വിദേശ ടൂറിസ്റ്റുകളുടെ യാത്ര, ഫയർ ആൻഡ് റെസ്ക്യൂ തുടങ്ങിയ അവശ്യ സർവിസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജില്ലയിലെ 42 സമരകേന്ദ്രങ്ങൾ

പാളയം, പാപ്പനംകോട്, പ്രാവച്ചമ്പലം, ബാലരാമപുരം, പൂവാർ, വിഴിഞ്ഞം, തിരുവല്ലം, നെയ്യാറ്റിൻകര, അവണാകുഴി, പെരുങ്കടവിള, ധനുവച്ചപുരം, പാറശ്ശാല, കുളത്തൂർ, കുറ്റിച്ചൽ, കള്ളിക്കാട്, കാട്ടാക്കട, മലയിൻകീഴ്, പേയാട്, അരുവിക്കര, നെടുമങ്ങാട്, ആനാട്, കന്യാകുളങ്ങര, പാലോട്, വിതുര, ആര്യനാട്, വെഞ്ഞാറമൂട്, കല്ലറ, വെമ്പായം, കല്ലമ്പലം, കിളിമാനൂർ, വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ, നിലയ്‌ക്കാമുക്ക്, കുളത്തൂർ, കഴക്കൂട്ടം, ശ്രീകാര്യം, വെള്ളറട, ആര്യൻകോട്, കണിയാപുരം, മംഗലപുരം, പോത്തൻകോട്.

Tags:    
News Summary - palayam is the main center of 48-hour national strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.