Posted On
date_range Updated On
date_range ഡ്രൈഡേയിൽ മദ്യം വിൽപ്പന; ഒരാൾ അറസ്റ്റിൽ
വർക്കല: ഡ്രൈഡേയിൽ ചില്ലറ വിൽപന നടത്തുന്നവർക്കായി മാഹി മദ്യം എത്തിച്ചു കൊടുക്കുന്നയാൾ പിടിയിലായി. ഊന്നിൻമൂട് പുതുവൽ സ്വദേശി സജിയെ (54) ആണ് വർക്കല എക്സൈസ് ഇൻസ്പെക്ടർ ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. കച്ചവടം നടത്തുന്നതിനായി കാറിൽ കരുതിയിരുന്ന 18 ലിറ്റർ (36 കുപ്പി) മാഹി മദ്യവും പിടിച്ചെടുത്തു.
അസി. എക്സൈസ് ഇൻസ്പെക്ടർ എസ്. രാജൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അമൽ കൃഷ്ണൻ, അഭിറാം ഹരിലാൽ, അരുൺ സേവ്യർ, യു.പി. പ്രണവ്, വനിത സിവിൽ എക്സൈസ് ഓഫിസർ പി. ദീപ്തി, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ രഞ്ചു എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.